- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ തണുത്ത് വിറക്കുന്നു; രാജ്യത്ത് അനുഭവപ്പെടുന്നത് 55 വർഷത്തിനിടയിലെ കൂടിയ തണുപ്പ്; ഒരാഴ്ച്ച കൂടി തണുപ്പ് തുടരും
ദോഹ: ഖത്തറിൽ ഏതാനും ദിവസങ്ങളായി കനത്ത തണുപ്പിന്റെ പിടിയിൽ. അരനൂറ്റാണ്ടിന് ശേഷം ഏറ്റവും തണുപ്പേറിയ ഫെബ്രുവരിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. അടുത്ത തിങ്കളാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരും.1962 ന് ശേഷം ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ മാസം ഖത്തറിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ ഫെബ്രുവരിയിൽ ഇതുവരെയുള്ള ദിവസങ്ങളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അധികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നു. മാത്രമല്ല ഖത്തറിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കുറഞ്ഞ താപനില പത്തു ഡിഗ്രി സെൽഷ്യസിലും കുറവായിരുന്നു. ഫെബ്രുവരി ആദ്യം സൈബിരിയൻ അമിതമർദ്ദത്തിന്റെ ഫലമായി കടുത്ത ശൈത്യത്തിലൂടെ യാണ് ഏതാനും ദിവസങ്ങൾ കഴിഞ്ഞത്. ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റും തണുപ്പിന്റെ കാഠിന്യം വർധിപ്പിച്ചു. ഫെബ്രുവരി അഞ്ചിനാണ് അബു സമ്രയിൽ ഏറ്റവും കുറഞ്ഞ താപനിലയായ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 1964 ൽ മിസൈദിൽ 3.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി വർഷങ്ങ
ദോഹ: ഖത്തറിൽ ഏതാനും ദിവസങ്ങളായി കനത്ത തണുപ്പിന്റെ പിടിയിൽ. അരനൂറ്റാണ്ടിന് ശേഷം ഏറ്റവും തണുപ്പേറിയ ഫെബ്രുവരിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. അടുത്ത തിങ്കളാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരും.1962 ന് ശേഷം ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ മാസം ഖത്തറിൽ രേഖപ്പെടുത്തിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ ഫെബ്രുവരിയിൽ ഇതുവരെയുള്ള ദിവസങ്ങളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അധികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നു. മാത്രമല്ല ഖത്തറിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കുറഞ്ഞ താപനില പത്തു ഡിഗ്രി സെൽഷ്യസിലും കുറവായിരുന്നു.
ഫെബ്രുവരി ആദ്യം സൈബിരിയൻ അമിതമർദ്ദത്തിന്റെ ഫലമായി കടുത്ത ശൈത്യത്തിലൂടെ യാണ് ഏതാനും ദിവസങ്ങൾ കഴിഞ്ഞത്. ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റും തണുപ്പിന്റെ കാഠിന്യം വർധിപ്പിച്ചു. ഫെബ്രുവരി അഞ്ചിനാണ് അബു സമ്രയിൽ ഏറ്റവും കുറഞ്ഞ താപനിലയായ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 1964 ൽ മിസൈദിൽ 3.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി വർഷങ്ങൾക്ക് ശേഷമാണ് പുതിയ റെക്കോർഡ്.
ഫെബ്രുവരി പതിനെട്ട് മുതൽ രാജ്യത്ത് വീണ്ടും അതിശൈത്യം അനുഭവപ്പെടാൻ തുടങ്ങി. ചൊവ്വാഴ്ച കരാനയിൽ ഒമ്പതും ദോഹയിൽ 12 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വരെ മഴയും കാറ്റും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇന്ന് മിസൈദ്, വക്ര, അബുസംറ എന്നിവിടങ്ങളിൽ കുറഞ്ഞതാപനില 11 ഡിഗ്രി സെൽഷ്യസാണ്. ദോഹയിൽ 14 ഡിഗ്രിയും.