- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ശക്തമായ തണുപ്പിന് സാധ്യത; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ദോഹ : ശൈത്യകാലത്തിന് തുടക്കം കുറിച്ച് കൊണ്ട് അന്തരീക്ഷ താപനില രണ്ട് മുതൽ നാല് വരെ താഴുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ രൂപപ്പെട്ട അതിസമ്മർദ്ദം രാജ്യത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനിടയാക്കും. നാളെയും മറ്റന്നാളും ഇത് ശക്തമാവും. പൊടിയും അന്തരീക്ഷ താപനില 4 ഡിഗ്രിയോളം കുറയുന്നതും കാരണം റ
ദോഹ : ശൈത്യകാലത്തിന് തുടക്കം കുറിച്ച് കൊണ്ട് അന്തരീക്ഷ താപനില രണ്ട് മുതൽ നാല് വരെ താഴുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ രൂപപ്പെട്ട അതിസമ്മർദ്ദം രാജ്യത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനിടയാക്കും. നാളെയും മറ്റന്നാളും ഇത് ശക്തമാവും. പൊടിയും അന്തരീക്ഷ താപനില 4 ഡിഗ്രിയോളം കുറയുന്നതും കാരണം റോഡിൽ കാഴ്ചാ പരിധി കുറയുമെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.
അടുത്ത ഏതാനും ദിവസത്തിനുള്ളിൽ തന്നെ അന്തരീക്ഷ ഊഷ്മാവ് താഴ്ന്ന് തുടങ്ങും. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 1215 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. ഖത്തറിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിൽ കുറഞ്ഞ താപനില പത്ത് ഡിഗ്രി സെൽഷ്യസ് ആയി കുറയുമെന്നും അധികൃതർ പറഞ്ഞു. ഖത്തറിലെ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന കൂടിയ താപനില 2225 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
അടുത്ത ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്നതിനാൽ മോട്ടോർ ബൈക്കുകാർ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് വശത്തു നിന്ന് വീശുന്ന പൊടിക്കാറ്റ് കാഴ്ച മറക്കുന്ന തരത്തിലുള്ളതായിരിക്കുമെന്നതിനാൽ വലിയ അപകട സാധ്യയായിരിക്കും നിലനിൽക്കുക. ഹൈവേകളിലും തുറന്ന സ്ഥലങ്ങളിലും ദൂരക്കാഴ്ച വളരെ കുറഞ്ഞതായിരിക്കും.
ഈയാഴ്ച ഏറ്റവും കൂടിയ താപ നില 22-25 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപ നില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടിയ ചൂട് ദോഹയിലും ഏറ്റവും കുറഞ്ഞ ചൂട് രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലുമാണ് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വിഭാഗം മേധാവി അബ്ദുല്ല അൽമന്നായി പറഞ്ഞു. നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളിലാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുക