- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കർവ ബസുകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണവുമായി ഗതാഗത മന്ത്രാലയം; ഇനി മുതൽ ആദ്യ രണ്ട് വരികൾ സ്ത്രീകൾക്ക് മാത്രം
ദോഹ: രാജ്യത്ത് സർവീസ് നടത്തുന്ന ബസുകളിൽ നിശ്ചിത എണ്ണം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോവാസലാത് ആദ്യരണ്ട് വരികൾ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുന്നത്. വിദേശ തൊഴിലാളികൾ ധാരാളമായി ബസ് സർവീസ് ആശ
ദോഹ: രാജ്യത്ത് സർവീസ് നടത്തുന്ന ബസുകളിൽ നിശ്ചിത എണ്ണം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോവാസലാത് ആദ്യരണ്ട് വരികൾ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുന്നത്.
വിദേശ തൊഴിലാളികൾ ധാരാളമായി ബസ് സർവീസ് ആശ്രയിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ബസുകളിൽ യാത്ര ചെയ്യുന്ന കുടുംബങ്ങളുടെയും സ്ത്രീകളുടെയും എണ്ണം വളരെ കുറവാണ്. രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കുമായി ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
മുവാസലാത്തിന്റെ 200 ബസുകളിലായി ദിവസേന 30,000ത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്. ഈ സംവിധാനത്തെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ വ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. പത്ര പരസ്യങ്ങൾക്ക് പുറമെ ബസുകളിൽ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിക്കും. യാത്രക്കാർക്ക് സംവരണ സീറ്റുകൾ എളുപ്പം തിരിച്ചറിയുന്നതിനായി ബസിനകത്ത് പ്രത്യേകം സ്റ്റിക്കറുകൾ പതിക്കും. ഭിന്നശേഷിയുള്ളവർക്ക് പ്രയാസരഹിതമായി കയറാനും ഇരിക്കാനും ഇറങ്ങാനും കഴിയും വിധം 55 ലോഫ്‌ളോർ ബസുകൾ മുവാസലാത്ത് അടുത്തിടെ പുറത്തിറക്കിയിരുന്നു.
പൊതുഗതാഗതത്തിനുള്ള ബസുകൾക്ക് പുറമെ 2,500 സ്‌കൂൾ ബസ് സർവീസുകളും മുവാസലാത്ത് നടത്തുന്നുണ്ട്. ഇവയിൽ കൂടുതലും ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് വേണ്ടിയാണ്. ഈ ബസുകളിൽ സുപ്രീം വിദ്യാഭ്യാസ കൗൺസിൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മുവാസലാത്തിന് ബസുകൾ നിർമ്മിക്കാനായി ഒമാനും ഖത്തറും ചേർന്ന് ഒമാനിൽ സ്ഥാപിക്കാനിരിക്കുന്ന കർവ ഓട്ടോമോട്ടീവ് എന്ന ബസ് അസംബ്‌ളിങ് യൂനിറ്റിന്റെ അവസാനരൂപരേഖ തയാറായിട്ടുണ്ട്. ഈ പദ്ധതി ഉടൻ യാഥാർഥ്യമാകും.