ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷനു പ്രൗഢോജ്വല തുടക്കം. അബൂഹമൂറിലെ ഐഡിയൽഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത്‌ഫോറം ആക്ടിങ്ങ് പ്രസിഡണ്ട്ഷാനവാസ് ഖാലിദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

യൂത്ത്‌ഫോറം ജനറൽ സെക്രട്ടറിബിലാൽ ഹരിപ്പാട്, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സെക്രട്ടറി ആർ.എസ്ജലീൽ, പ്രോഗ്രാം ജനറൽ കൺ വീനർ ജംഷീദ് ഇബ്രാഹീം, അസിസറ്റന്റ് കൺവീനർ താസീൻ അമീൻ, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ കേന്ദ്രകൂടിയാലോചന സമിതിയംഗങ്ങളായ സാജിദ് റഹ്മാൻ, അർഷദ് യൂത്ത്‌ഫോറം സെക്രട്ടറിമാരായ അസ് ലംഈരാറ്റുപേട്ട, തൗഫീഖ് മമ്പാട് തുടങ്ങിയവർ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം,പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹയർ സെക്കണ്ടറി ക്ലാസുകളിലെവിദ്യാർത്ഥികൾക്കായുള്ള ദോഹ മതാന്തര സംവാദ കേന്ദ്ര (ഡി.ഐ.സിഐഡി) വുമായിചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.