- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ യുവകലാസാഹിതിയുടെ യുവകലാസന്ധ്യയും പുരസ്കാര വിതരണവും 26 ന്
യുവകലാ സാഹിതി ഖത്തറിന്റെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗം ആയി നടക്കുന്ന യുവകല സന്ധ്യ 26ന് വെള്ളിയാഴ്ച വൈകീട്ട് 5.30 നു ഖത്തർ ഐ.സി.സി അശോക ഹാളിൽ വച്ച് നടക്കും .സാംസ്‌കാരിക സമ്മേളനം സിപിഐ നേതാവും കേരള മുൻ റവന്യു വകുപ്പ് മന്ത്രിയും ആയ കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. യുവകലാ സാഹിതിയുടെ കെ.സി പിള്ള സ്മാരക പ്രഥമ പുരസ്‌കാരം പ്രവാസി മലയാളി സമൂഹത്
യുവകലാ സാഹിതി ഖത്തറിന്റെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗം ആയി നടക്കുന്ന യുവകല സന്ധ്യ 26ന് വെള്ളിയാഴ്ച വൈകീട്ട് 5.30 നു ഖത്തർ ഐ.സി.സി അശോക ഹാളിൽ വച്ച് നടക്കും .സാംസ്‌കാരിക സമ്മേളനം സിപിഐ നേതാവും കേരള മുൻ റവന്യു വകുപ്പ് മന്ത്രിയും ആയ കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും.
യുവകലാ സാഹിതിയുടെ കെ.സി പിള്ള സ്മാരക പ്രഥമ പുരസ്‌കാരം പ്രവാസി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യം കെ.മുഹമ്മദ് ഈസക്ക് അടൂർ എംഎൽഎ ചിറ്റയും ഗോപകുമാർ സമ്മാനിക്കും.
അൻപതിനായിരത്തി ഒന്ന് ഇന്ത്യൻ രൂപയും ശിലാഫലകവുമാണ് പുരസ്‌കാരം. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ രാമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കും. യുവ കലാ സന്ധ്യ സുവനീർ പ്രകാശനവും അന്നേ ദിവസം നടക്കും.
നടനഭൂഷണം ഗായത്രി സുബ്രഹ്മണ്യം അവതരിപ്പികുന്ന കേരളനടനവും ദോഹയിലെ ക്യുബ് മെലഡിയിലെ യുവ ഗായകർ അവതരിപ്പിക്കുന്ന ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യം
സ്ഥലം.ഇന്ത്യൻ കൾച്ചർ സെന്റെർ (ഐ സി സി ) സമയം വൈകിട്ട് അഞ്ചു മണി