- Home
- /
- Qatar
- /
- Association
അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു. ഡോ.അമാനുല്ല വടക്കാങ്ങര
- Share
- Tweet
- Telegram
- LinkedIniiiii
ദോഹ : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു.ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകളുള്ള താണെണും അദ്ദേഹം പറഞ്ഞു.
വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിലെ അറബിക് ക്ളബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറബി ഭാഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണുള്ളതെന്നും ഭാഷാപരിജ്ഞാനം വളര്‍ത്താനും പ്രായോഗിക പരിശീലനത്തിനും അറബി ക്ളബ്ബുപോലുള്ള ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു.
ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ് നില നില്‍ക്കുന്നത്. ഈ ബന്ധത്തിന് ശക്തി പകരാനും കൂടുതല്‍ രചനാത്മക മായ രീതിയില്‍ നില നിര്‍ത്താനും അറബി ഭാഷാ പ്രചാരണ ത്തിന് കഴിയും. ലോകത്ത് ഏറ്റവും സജീവ മായ ഭാഷ കളിലൊന്നാണ് അറബി ഭാഷ. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും എന്നും നിലനില്‍ക്കുമെന്നും അറബ് ക്ളബ്ബ് അതിന്റെ നിയോഗം നിറവേറ്റുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പ്രാചീന കാലം മുതലേ കച്ചവടത്തിനെത്തിയ അറബികളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയ കേരളക്കരയില്‍ അറബി ഭാഷയുടെ സ്വാധീനത്തെക്കുറിച്ചും മലയാളി ജീവിതത്തില്‍ അറബി ഭാഷ വരുത്തിയ മാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കോളേജ് അറബി വകുപ്പ് മേധാവി കെ സി നജ്മല്‍ ബാബു, കോളേജ് യൂണിയന്‍ എഡിറ്റര്‍ നസീബ് തുടങ്ങിയവര്‍ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അറബി ക്ലബ് കണ്‍വീനര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് ഇര്‍ഷാദ് വി പി ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ റുബീന സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ പി സി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.