ത്തറിലുൾപ്പെടെ ഇന്ത്യയ്ക് പുറത്തുള്ള മെഡിക്കൽ പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ (NEET) നിർത്തലാക്കിയ നടപടി പിൻവലിച്ച് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഓ ഐ സി സി ഇൻകാസ്ഖത്തർ സെൻട്രൽ കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര വിദ്യാഭ്യസ മന്ത്രിയോട് ആവശ്യപ്പെട്ടു.


പ്രവേശന പരീക്ഷനടത്തിപ്പ് ഏജൻസിയായ നാഷനൽ ടെസ്റ്റ് ഏജൻസിയുടെ(NTA) 2024 ലെ സെന്ററുകളുടെ ലിസ്റ്റിൽ നിന്നും ഖത്തറിലെയുൾപ്പെടെയുള്ള പരീക്ഷ കേന്ദ്രങ്ങളെ യാതൊരു വിശദീകരണവുമില്ലാതെ ഒഴിവാക്കിയത് പ്രവാസ സമൂഹത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള അവഗണനെയെയാണ് കാണിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി വിലയിരുത്തി.

ആയിരകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്പെട്ടിരുന്ന പ്രവേശനാ പരീക്ഷാകേന്ദ്രങ്ങൾ നിർത്തിയതുമൂലം വിദ്യാർത്ഥികളും , കുടുംബങ്ങളും വളരെയേറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഖത്തറുൾപ്പെടെയുള്ള ഗൾഫ് രാഷട്രങ്ങളിലെ എട്ട് പരീക്ഷാ കേന്ദ്രങ്ങളുൾപ്പെടെ പതിനാലുകേന്ദ്രങ്ങളാണ് നിർത്തലാക്കിയത്. പാർലിമെന്റംഗങ്ങളുടെ സഹായത്തോടെ പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ പ്രസിഡണ്ട് സമീർ ഏറാമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് S നായർ സ്വാഗതവും, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.