ദോഹ. കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് . ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് പ്രവാസ ലോകത്ത് വേറിട്ട പ്രവർത്തനമായി ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡിന് കലാജ്ഞലിയേയും അതിന്റെ ശിൽപി മീഡിയ പെൻ ജനറൽ മാനേജർ ബിനു കുമാറിനേയും തെരഞ്ഞെടുത്തത്.

കേരളത്തിലെ യുവജനോൽസവം മാതൃകയിൽ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾക്കായി കലാജ്ഞലി എന്ന പേരിൽ ഇന്റർ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ച് വിജയിപ്പിച്ചത് മാതൃകാപരമാണെന്നും പ്രവാസ ലോകത്തെ ഈ മുന്നേറ്റം ശ്‌ളാഘനീയമാണെന്നും അവാർഡ് കമ്മറ്റി വിലയിരുത്തി.

തിരുവനന്തപുരം താജ് വിവന്ത ഹോട്ടലിൽ നടന്ന ചടങ്ങിൽ പശ്ചമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസിൽ നിന്നും ജി.ബിനുകുമാർ അവാർഡ് സ്വീകരിച്ചു.

ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർപേർസൺ ഉഷ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷൻ ഗോപാല കൃഷ്ണൻ സ്വാഗതവും സംസ്ഥാന പ്രസിഡണ്ട് കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.