- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു. ജോലി അന്വേഷണം എങ്ങനെ,അന്വേഷണ മാർഗങ്ങൾ,ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡിൻ പ്രൊഫൈൽ ആകർഷകമാക്കുന്നതും അതുവഴിയുള്ള തൊഴിൽ സാധ്യതകളും തുടങ്ങി കരിയറിൽ വളർച്ചയും അഭിവൃദ്ധിയും എളുപ്പവും സാധ്യവുമാക്കുന്ന വിവിധ മേഖലകൾ ചർച്ച ചെയ്തു.ശിൽപ്പശാലക്ക് പ്രശസ്ത ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷണൽ നഈം ബദീഉസ്സമാൻ (യു.കെ) നേതൃത്വം നൽകി. തൊഴിൽമേഖലയിലെ സ്വയം നവീകരണ സാധ്യതകൾ, തൊഴിൽ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കിടയിലുള്ള കരിയർ രംഗത്തെ മത്സരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം സദസ്സുമായി സംവദിച്ചു.യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ എഴുപതിലേറെ പേർ പങ്കെടുത്തു.
കെയർ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് കൊപ്പത്ത് പരിപാടി അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹ്മദ് അവതാരകൻ നഈം ബദീഉസ്സമാന് മൊമെന്റോ നൽകി ആദരിച്ചു. കെയർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷമീൽ, അമർ,ജാബിർ,ഷംസീർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും തുടർ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുമുള്ള അറിവ് പകർന്നു നൽകുക, സ്ത്രീകൾക്ക് പ്രത്യേകമായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശില്പശാലകൾ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ച് വരുന്നത്.