- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ദോഹ റമദാൻ മീറ്റ് മാർച്ച് 29ന്;സ്വാഗതസംഘം രൂപീകരിച്ചു
ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദോഹ റമദാൻ മീറ്റ് മാർച്ച് 29 വെള്ളിയാഴ്ച നടക്കും. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പടർന്നു കൊണ്ടിരിക്കുന്ന കാലത്ത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ റമദാൻ സംഗമത്തിന് അൽ അറബി സ്പോർട്സ് ക്ലബ് വേദിയാകും.
വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന റമദാൻ സംഗമത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കും. യൂത്ത് ഫോറം പ്രസിഡന്റ് ചെയർമാനും കേന്ദ്ര നിർവാഹക സമിതി അംഗം അബ്ദുഷുകൂർ ജനറൽ കൺവീനറുമായി പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ഫൈസൽ ടി.എ, ആരിഫ് അഹ്മദ് എന്നിവരെ അസി.കൺവീനർമാരായും തെരഞ്ഞെടുത്തു, മറ്റു കൺവീനർമാരും വകുപ്പുകളും: അഫ്‌സൽ ഹുസൈൻ (വെന്യൂ), ഷഫീഖ് കൊപ്പത്ത് (ലോജിസ്റ്റിക്‌സ്), നജീബ് തറി (ഭക്ഷണം), അമീൻ അർഷദ് (വളണ്ടിയർ), അജ്മൽ സാദിഖ് (രെജിസ്‌ട്രേഷൻ), അസ്ലം കെ.എ (പി.ആർ/ഗസ്റ്റ്), മുഹ്‌സിൻ (മീഡിയ).