ദോഹ: റമദാൻ മാസത്തിൽ യുവകലാ സാഹിതി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെ ഒത്തുചേരലായി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, സെക്രട്ടറി എബ്രഹാം ജോസഫ്, ഹെഡ് ഓഫ് അഫീലിയേഷൻ സജീവ് സത്യശീലൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി കെ വി ബോബൻ, എംസി മെമ്പർ അബ്ദുൽ റഊഫ്, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുരിയക്കോസ്, ഐ എൻ എൽ സെക്രട്ടറി സുബൈർ, എൻ എൽ സെക്രട്ടറി ജാബിർ, കെഎംസിസി പ്രതിനിധി ഖാലിദ്, മലബാർ ക്ലബ് പ്രതിനിധി കോയ, ഐ സി സി യൂത്ത് വിങ് പ്രസിഡന്റ് എഡ്വിൻ തുടങ്ങിവർ പങ്കെടുത്തു.

യുവകാലസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോൻ ജേക്കബ് , ട്രഷർ സരിൻ, കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ , അസിസ്റ്റന്റ് സെക്രട്ടറി എം സിറാജ്, വൈസ് പ്രസിഡന്റ്മാരായ രഘുനാഥ്, ഷാൻ പേഴുംമൂട്, വനിതകല സാഹിതി പ്രസിഡന്റ് ഷാന ലാലു, സെക്രട്ടറി സിത്താര രാജേഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ലാലു, ബിനു, അനീഷ്, ബിജു, ലീസാം, ഷാജി, ഹനീഫ, ഗഫൂർ എന്നിവർ നേതൃത്വം നൽകി.