ൾഡ് ഐഡിയൽ സ്‌കൂൾ മൈതാനത്ത് ശനിയാഴ്ച നടന്ന ഇഫ്താറിൽ ഓ ഐ സി സി ഇൻകാസിന്റെ പ്രവർത്തകരും, കുടുംബംഗങ്ങളും, അഭ്യുദയാകാംക്ഷികളുമുൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. ഇഫ്താറിന് മുൻപ് 'പ്രവാസികളും-ആരോഗ്യ പ്രശ്‌നങ്ങളും എന്നവിഷയത്തിൽ ബോധവൽകരണ ക്‌ളാസ്സും നടന്നു. സ്വന്തം സ്വത്തുവകകളിലും, സാധന സാമാഗ്രഹികളോടും കാണിക്കുന്ന അതീവ ജാഗ്രതയും, ശ്രദ്ധയും പ്രവാസികളിൽ ഭൂരിഭാഗവും സ്വന്തം ശാരീരിക, മാനസീക ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര കൊടുക്കുന്നില്ലെന്ന് ക്‌ളാസ്സ് നയിച്ച ഡോ: ജസീൽ(CEO American Hospital) പറഞ്ഞു.

ഭക്ഷണത്തിലും, വിശ്രമത്തിലും, വ്യായാമത്തിലും പ്രവാസികൾ കാണിക്കുന്ന കൃത്യ നിഷ്ടയില്ലായ്മയും, അശാസ്ത്രീയതയും , പുകവലിയുൾപ്പെടെയുള്ള ലഹരിയുപയോഗങ്ങളും, ഗുരുതരമായ രോഗങ്ങൾക്ക് വഴിവെക്കുമെന്ന് അദ്ദേഹം കണക്കുകളോടെ ഉദ്‌ബോധിപ്പിച്ചു.ഇഫ്താറിന് ശേഷം നടന്ന തെരെഞ്ഞെടുപ്പു കൺവെൻഷൻ ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉൽഘാടനം ചെയ്തു. ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതമാശംസിച്ചു.

കെ പി സി സി വക്താവും , എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയുമായ ശ്രീ രാജു പി നായർ മുഖ്യ അതിഥിയായിരുന്ന. രാജ്യത്തിന്റെ ഭാവിയിൽ നിർണ്ണായകമായ തെരെഞ്ഞെടുപ്പാണ് ആസ്സന്നമായിരിക്കുന്നതെന്ന് രാജു പി നായർ ഓർമ്മപ്പെടുത്തി. ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ മതേതര സൊഷ്യലിസ്റ്റ് രാജ്യമായി തുടരണൊ അതൊ രാജ്യം ഫാസിസ്റ്റ് വർഗ്ഗീയ ശക്തികൾക്ക് അടിയറ വെയ്ക്കണമൊ എന്നതാണ് ജനാധിപത്യ , മതേതര വിശ്വാസികളായ നമ്മൾ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ഏറ്റുമുട്ടുന്നത് വ്യക്തികളോടല്ല മറിച്ച് ഭാരതത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന ഫാസിസ്റ്റ് വർഗ്ഗീയ ആശയങ്ങളോടാണ്.

കേന്ദ്രവും, കേരളവും ഭരിക്കുന്ന കക്ഷികൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. ഈ രണ്ട് ഫാസിസ്റ്റ് വർഗ്ഗീയ ശക്തികളേയും പരാജയപ്പെടുത്തി ഇന്ത്യയെ വീണ്ടടുക്കേണ്ടത് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ഉത്തരവാദിത്വവും കടമയുമാണെന്ന് രാജു പി നായർ ചൂണ്ടികാട്ടി. നരേന്ദ്ര മോദി ഭരണം ജനങ്ങൾക്ക് സാമ്പത്തിക നീതിയും സാമൂഹിക നീതിയും നിഷേധിച്ച കാലമാണ്. സാമ്പത്തിക നീതി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 ന്യായ് പദ്ധതികൾ കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. ആ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിച്ച ജനകീയപിന്തുണ എന്നും ഭാരത് ജോഡോ ന്യായ് യാത്രികനുമായിരുന്നഅദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ ബ്രീട്ടീഷ് സാമ്രജ്യത്വത്തിന്റെ കിരാത ഭരണത്തിൽ നിന്നും മോചിപ്പിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിനും ജനാധിപത്യവിശ്വാസികൾക്കും ആസ്സന്നമായ തെരെഞ്ഞെടുപ്പ് രണ്ടാം സ്വതാന്ത്ര്യ സമരമാണെന്നും പ്രവാസികളായ ഓരോ ഇന്ത്യക്കാരനും ഇതിൽ വലിയ പങ്കുവഹിക്കാനുണ്ടെന്നും ഇന്ത്യയെ നമ്മൾ വീണ്ടെടുക്കണമെന്നും രാജു പി നായർ തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

ചടങ്ങിൽ 50 വർഷം പ്രവാസം പൂർത്തിയാക്കിയ OICC-INCAS ഖത്തർ സ്ഥാപക അംഗവും സെൻട്രൽ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് മുബാറക്കിനെ സെൻട്രൽ കമ്മറ്റിക്കുവേണ്ടി . രാജു പി നായർ ആദരിച്ചു.

ഖത്തർ കെ എം സി സി പ്രസിഡണ്ട് ഡോ: സമദ്, മുൻ ഐ സി സി പ്രസിഡണ്ട് മിലൻ അരുൺ,KSU മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് .നയീം മുള്ളുങ്ങൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ചെയർമാൻ വി എസ് നാരായണൻ,പോൾ ജോർജജ് (CEO SASCO Group) , I O C ഖത്തർ ആക്ടിങ് പ്രസിഡണ്ട് സയിദ് അഹമദ്, ഓ ഐ സി സി ഗ്‌ളോബൽ കമിറ്റിയംഗം ജോൺഗിൽബർട്ട്. നാസർ വടക്കേക്കാട് ഓ ഐ സി സി ഇൻകാസ് ഖത്തർ യൂത്ത് വിങ് പ്രസിഡണ്ട് നദീം മാനർ, ഐ വൈ സി പ്രസിഡണ്ട് ഷഹാന ഇല്യാസ്, വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് പ്രസിഡണ്ട് സുരേഷ് കരിയാട്, അഡ്വ: ഷൈനി കബീർ, അബ്ദുൾ റൗഫ് കൊണ്ടോട്ടി,തുടങ്ങിയവർ ആശംസകളർപ്പിച്ചു.

വർക്കിങ് പ്രസിഡണ്ട് അൻവർ സാദത്ത്, വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പേത്ത്, ജനറൽ സെക്രട്ടറിമാരായ മനോജ് കൂടൽ, സിറാജ് പാലൂർ,കരീം നടക്കൽ സെക്രട്ടറി മാരായ ഷംസുദ്ദീൻ ഇസ്മയിൽ , പ്രദീപ് കുമാർ ,ആരീഫ് ,ഫാസിൽ,ജോയിന്റ് ട്രഷറർ നൗഷാദ് ടി കെ., സലീം ഇടശ്ശേരി,മുജീബ് വലിയകത്ത്,സിഹാസ് ബാബൂ, മുഹമ്മദ് ഇടയനൂർ ,അനിൽകുമാർ, ഷാഹിദ് VP , നവിൻ കുര്യൻ,പ്രശോഭ് തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.