ദോഹ: ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയുടെ 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന കലാവിഷ്‌കാരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഐ. ഐ. എസ് കാമ്പസിലെ ഡോ. എ.പി. ജെ അബ്ദുൽ കലാം ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവം മദ്‌റസ പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു.

ഈ വർഷം മദ്റസയിൽ അഡ്‌മിഷൻ എടുത്ത നവ കുരുന്നുകൾ ബാനറുകളും പ്ലെക്കാർഡുകളും തോരണങ്ങളും ബലൂണുകളുമായി അണിനിരന്ന വർണാഭമായ ഘോഷയാത്ര വളരെ ശ്രദ്ധേയവുമായിരുന്നു .

തുടർന്ന വേദിയിൽ ആക്ഷൻ സോംഗ്, വെൽകം ഡാൻസ്, സംഗീത നൃത്തം, ഒപ്പന, കോൽക്കളി, ഗ്രൂപ്പ് സോംഗ്, സോളോ സോംഗ് തുടങ്ങിയ നിർവധി കൺ കുളിർക്കുന്ന കലാവിഷ്‌കാരങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സിന്റെ മുന്നിൽ അവതരിപ്പിച്ച് പ്രവേശനോത്സവത്തിന് വർണാർഭ നിറം ചാർത്തി .

കുഞ്ഞു മക്കളായ ശൈമ ഹാശിം, ജാസിൽ, ആഇശ സോഹൽ, മിറാഹ് ഫൈഹ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ടീമുകള്ൾ ഒന്നിനൊന്ന് മെച്ചപ്പെടുത്തി കലാപരിപാടികൾ അവതരിപ്പിച്ചു .

അദ്ധ്യാപകരായ അബുല്ലൈസ്, സാജിദ, ശബാന, നദീറ, റജീന, അമീറ, ശിറിൻ തുടങ്ങിയവരാണ് പ്രവേശനോത്സവ പരിപാടികൾ രൂപകൽപന ചെയ്തത്.

ആയിശ നൂറിന്റെ ഖുർആൻ പാരായണത്തോട് കൂടി ആരംഭിച്ച പ്രവേഷനോത്സവം മദ്‌റസ അക്കാദമിക് കോ ഓർഡിനേറ്റർ ഡോ . മുഹമ്മദ് സബാഹ് സമാപനം നിർവഹിച്ചു.

സി.കെ അബ്ദുൽ കരീം, നസീഹ് അബ്ദുൽ സലാം തുടങ്ങി അദ്ധ്യാപകരുടെയും മദ്റസ അനധ്യാപക ജീവനക്കാരുടെയും നേതൃത്വത്തിലാണ് പ്രോഗ്രാം നടത്തിയത് .