- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
മെയ്ദിനത്തോടനുബന്ധിച്ച് സൗഹൃദസംഗമം നടത്തി
ദോഹ:സാർവലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ല സൗഹൃദ സംഗമം നടത്തി.നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ നടന്ന സംഗമം ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ തൊഴിലാളികളെ സംരക്ഷിക്കുകയും തൊഴിലവകാശങ്ങൾ വക വെച്ചുകൊടുക്കുകയും ചെയ്യാൻ ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങൾ കോർപറേറ്റുകളെയും മുതലാളിത്ത താത്പര്യങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അസംഘടിത തൊഴിൽ മേഖലകളെ സംഘടിതമാക്കുന്ന പ്രവർത്തനങ്ങളാണ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡ് യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.അസംഘടിതരും തൊഴിൽ മേഖലയിൽ പ്രയാസം അനുഭവിക്കുന്നവരുമായ ജനങ്ങളെ ചേർത്തുപിടിക്കുകന്ന സാഹോദര്യ രാഷ്ട്രീയത്തെയാണ് പ്രവാസി വെൽഫെയർ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രവാസി വെൽഫെയർ മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു.ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഫസലുൽഹഖ് എടവണ്ണപ്പാറ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.കൃഷ്ണ കുമാർ തൊഴിലാളിദിന സന്ദേശം ഉയർത്തിപ്പിടിക്കുന്ന കവിത ആലപിച്ചു.
സൗഹൃദ സംഗമത്തിൽ ഖത്തറിൽ ദീർഘകാലമായി പ്രവാസികളായ ഏറനാട് മണ്ഡലം പ്രവർത്തകരായ അബ്ദുൽ കരീം,മുജീബ് റഹ്‌മാൻ,കോട്ടക്കൽ മണ്ഡലം പ്രവർത്തകൻ അബ്ദുൽലത്വീഫ് തുടങ്ങിയവരെ സദസ്സിൽ ആദരിച്ചു.
പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് റഷീദലി സമാപന പ്രസംഗം നടത്തി.പ്രവാസി വെൽഫെയർ മലപ്പുറം ജില്ല സെക്രട്ടറി സഹല കോലോത്തൊടി സ്വാഗതവും കറന്റ് അഫേഴ്‌സ് കൺവീനർ റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.