ദോഹ: ഒഐസിസി ഇൻകാസ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് പൊന്നാനി ലോകസഭ മണ്ഡല തിരഞ്ഞെടുപ്പ് വിജയം ഓൾഡ് ഐഡിയൽ സ്‌കൂളിൽ വച്ചു ജൂൺ 7, 2024 ന് വെള്ളിയാഴ്ച ആഘോഷിച്ചു. ഇന്ത്യയുടെ കാവലാകാൻ ജനങ്ങൾ സമ്മാനിച്ച ഈ വിജയം നമ്മുടെ ജനാധിപത്യ മതേതര സംസ്‌കാരത്തിന്റെ തിരിച്ചു വരവാണെന്നു പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി രാകേഷ് മഠത്തിൽ അഭിപ്രായം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് അഷ്റഫ് പി എ. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാടിന്റെ വികസന കാഴ്ചപ്പാടുകൾക്ക് കോൺഗ്രസ് അനുവാര്യമാണെന്നുള്ള സൂചനമാത്രാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും വരുന്ന നാളുകൾ കോൺഗ്രസിന്റെ മാത്രമാകുമെന്ന വലിയൊരു കുതിപ്പിലേക്കാണ് തിരഞ്ഞെടുപ്പ് വിജയം വിരൽ ചുണ്ടുന്നതെന്നും ജില്ലാ പ്രസിഡന്റ് സൂചിപ്പിച്ചു.

വർഗീയ ഫാസിസ്റ്റു കക്ഷികൾക്കെതിരെ വലിയൊരു മുന്നേറ്റമാണ് ഇന്ത്യ മുന്നണി എന്നത് ജനങ്ങൾ തെളിയിച്ചു എന്നും ഈ മുന്നേറ്റം ഇന്ത്യൻ പൗരന് പേടിക്കാതെ ജീവിക്കാനുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു എന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് പറഞ്ഞു. ഈ വിജയമധുരം ഇന്ത്യൻ പൗരന്റെ അവകാശ സംരക്ഷണമാണ് എന്ന് സെൻട്രൽ കമ്മിറ്റി ട്രഷറർ അഗസ്റ്റിൻ ജോർജ് അഭിപ്രായപെട്ടു. വിജയഘോഷം കേക്ക് മുറിച്ചു പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആഘോഷിക്കുകയും ഈ വിജയത്തോടെനുബന്ധിച്ചു മൽഘാ റൂഹി എന്ന നാലുമാസം പ്രായമുള്ള പിഞ്ചോമനയുടെ 20 കോടിയോളം ചെലവ് വരുന്ന ജീവൻ രക്ഷ പ്രവർത്തനത്തിൽ ബിരിയാണി ചലഞ്ചിലൂടെ സെൻട്രൽ കമ്മിറ്റിയുമായി സഹകരിച്ചു കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.

പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആക്ടിങ് പ്രസിഡന്റ്ഷാജി എ.വി, വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ പാലക്കാട് നിവാസികളെയും പങ്കെടുപ്പിച്ചു വിപുലമായ പരിപാടി ഈദിനു ശേഷം നടത്താൻ തീരുമാനമായി. പാലക്കാട് ജില്ലയിലെ മുഴുവൻ അംഗങ്ങൾക്കും തണലായി പാലക്കാട് ജില്ലാ പ്രവാസി ഹെല്പ് ഡസ്‌ക് സംവിധാനം അഭിലാഷ് ചളവറ, ഉണ്ണിയേൻകുട്ടി, ഹൃഷിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉടൻ രൂപീകരിക്കുമെന്നും യോഗത്തിൽ ധാരണയായി. പ്രസ്തുത യോഗത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ വിനോദ് , ഷാജി, അഭിലാഷ് ചളവറ , ഉണ്ണിയേൻകുട്ടി, ഹൃഷിലാൽ, തുടങ്ങിവർ സംസാരിച്ചു.