- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ഏകമാനവികതയുടെ സന്ദേശം ഉദ്ഘോഷിക്കുക ഡോ. ഗ്ളോബൽ ബഷീർ അരിമ്പ്ര
ദോഹ. രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങൾ മനുഷ്യരെ കമ്പാർട്ടുമെന്റുകളാക്കുകയും ബന്ധങ്ങളുടെ ഊഷ്മളത അനുദിനം ദുർബലമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ഏകമാനവികതയുടെ സന്ദേശം ഉദ്ഘോഷിക്കുകയെന്നത് ഏറെ പ്രധാനമാണെന്നും പെരുന്നാൾ നിലാവിലൂടെ ഈ ആശയമാണ് അടയാളപ്പെടുത്തുന്നതെന്നും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ വൈസ് ചെയർമാനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഡോ. ഗ്ളോബൽ ബഷീർ അരിമ്പ്ര അഭിപ്രായപ്പെട്ടു. ഇടപ്പള്ളി ഹൈദറാബാദി കിച്ചണിൽ നടന്ന ചടങ്ങിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ ഇന്ത്യയിലെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങൾ മാനവികതയുടെയും സംസ്‌കാരത്തിന്റേയും നിദർശനങ്ങളായി മാറുകയും പരസ്പരം ചേർത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
മുൻ ലോക കേരള സഭ അംഗവും പ്രവാസി സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും വ്യവസായിയുമായ സിദ്ധീഖ് ഹസൻ പള്ളിക്കര പെരുന്നാൾ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രവാസികളുടെ സന്ദേശങ്ങളും ചിന്തകളും പെരുന്നാൾ നിലാവിനെ കൂടുതൽ സവിശേഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര നടനും ഹൈദറാബാദി കിച്ചൺ മാനേജിങ് ഡയറക്ടറുമായ ഡോ. വി എം. റിയാസ്, പ്രവാസി സംരംഭ ഡോ. ശൈല സിറാജുദ്ധീൻ, സിജിയുടെ മുതിർന്ന നേതാവ് ഹാജി കെ.വി.അബ്ദുല്ലക്കുട്ടി, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ, ആഗോള വാർത്ത എഡിറ്റർ മുജീബ് റഹ് മാൻ കരിയാടൻ,ടോയ് കഫേ സിഇഒ ഉബൈദ് എടവണ്ണ, ഐദി ഊദ് ഗ്ളോബലൈസേഷൻ മാനേജിങ് ഡയരക്ടർ മുഹമ്മദ് ഷാനിർ മാലി എന്നിവർ സംസാരിച്ചു.
മീഡിയ പ്ളസ് സിഇഒ യും പെരുന്നാൾ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.