- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
വിജയമന്ത്രങ്ങൾ പരമ്പര പുനരാരംഭിക്കുന്നു
ദോഹ: ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂർ കൂട്ടുകെട്ടിൽ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങൾ പരമ്പര പുനരാരംഭിക്കുന്നു.
ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തിൽ തന്നെയാണ് ആഴ്ചയിൽ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിലായി വിജയമന്ത്രങ്ങൾ ശ്രോതാക്കളിലേക്കെത്തുന്നത്.
200 എപ്പിസോഡുകൾ പൂർത്തിയാക്കിയ വിജയമന്ത്രങ്ങളുടെ പല അധ്യായങ്ങളും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. ശ്രോതാക്കളുടെ നിരന്തരമായ അഭിപ്രായങ്ങളും അഭ്യർത്ഥനകളും മാനിച്ചാണ് പരമ്പര പുനരാരംഭിക്കുന്നത്.
ലോകോത്തര മോട്ടിവേഷണൽ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും അവ ഉയർത്തിപ്പിടിക്കുന്ന സുപ്രധാനമായ ആശയങ്ങൾ വിശകലനം ചെയ്യുകയുമാണ് പുതിയ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്.
സിറ്റി എക്‌സ്‌ചേഞ്ച് ആണ് വിജയമന്ത്രങ്ങൾ പരമ്പരയുടെ പ്രായോജകർ
Next Story