- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
സ്‌നേഹക്കൂട്ട് "ഫാം ഹൗസ് സ്റ്റേക്കേഷൻ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു
ഖത്തറിലെ ഇടുക്കി കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ ആയ IKESAQ,സ്‌നേഹക്കൂട്ട് "ഫാം ഹൗസ് സ്റ്റേക്കേഷൻ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. IKESAQ ന്റെ 150 പരം കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 'സ്‌നേഹക്കൂട്ട്' പ്രോഗ്രാം കോർഡിനേറ്റർ സാലിൻ കുമാർ പ്രോഗ്രാമിനെ കുറിച്ചു വിവരണം നൽകി.
അഡൈ്വസറി ബോർഡ് ചെയർമാൻ മഹേഷ് മോഹൻ സ്വാഗതം ആശംസിച്ചു
ജനറൽ സെക്രട്ടറി റിയാസ് റെഹ്മാൻ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു .പ്രസിഡന്റ് ജോസ്മി ദീപു വരും മാസങ്ങളിലെ പ്രവർത്തന പ്ലാനുകൾ അറിയിച്ചു.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ആയി വിവിധ ഗെയിംസ്, വടം വലി ,IKESAQ ന്റെ കലാകാരന്മാരുടെ മനോഹരമായ ഗാനങ്ങൾ എന്നിവ പരിപാടിയുടെ ശോഭ വർധിപ്പിച്ചു. പ്രോഗ്രാമിൽ അപേക്‌സ് ബോഡി ഭാരവാഹികൾ,കമ്മ്യൂണിറ്റി ലീഡേഴ്സ് എന്നിവർ സന്ദർശിക്കുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തത് IKESAQ എന്ന സംഘടയുടെ പൊതു സമൂഹത്തിലെ സ്വീകാര്യതയുടെ അംഗീകാരം ആയി അംഗങ്ങൾ വിലയിരുത്തി.
പ്രോഗ്രാമിനു ഇടയിൽ നടത്തിയ ലേലം പ്രാദേശിക ലേലം വിളിയുടെ വാശിയെ എടുത്തു കാണിച്ചു.ഒപ്പം Apple I pad സമ്മാനം ആയി വെച്ച Lucky Drow ഭാഗ്യ പരീക്ഷണത്തിന്റ മാറ്റുരക്കലും ആയി.വരുമാനം 'SME Type 1 രോഗം ബാധിച്ച മൽക റൂഹി മോളുടെ ചികിത്സക്കായി നൽകാനും തീരുമാനിച്ചു.
തനി നാടൻ ഭക്ഷണങ്ങൾ ഉൾപെടുത്തിയ ലൈവ് തട്ടു കട പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി.മുതിർന്ന അംഗങ്ങൾ ആയ ജെയ്‌മോൻ കുര്യാക്കോസ്, വിനോദ് ടിപ് എന്നിവർ കൃത്യമായ നിർദ്ദേശങ്ങളിലൂടെ പ്രോഗ്രാമിനു നേതൃത്യം നൽകി.