ദോഹ: ഖത്തറിൽ ആദ്യമായി മാസം നീണ്ടു നിൽക്കുന്ന ബാഡ്മിന്റൺ സമ്മർ കാമ്പ് ജൂലായ് രണ്ട് മുതൽ ഓഗസ്റ്റ് 2 വരെ ബീറ്റ കംബ്രിഡ്ജ് സ്‌കൂൾ വഖ്റയിൽ വച്ച് നടക്കും

പ്രകാശ് പദുകോൺ സ്പോർട്സ് മാനേജ്മന്റാണ് ക്യാമ്പ് സങ്കടിപ്പിക്കുന്നത്. പദുകോൺ ബാഡ്മിന്റൺ അക്കാദമി ബാംഗ്ലൂർ സീനിയർ കോച്ച് രാഹുൽ കുമാറാണ് ക്യാമ്പ് നയിക്കുന്നത്. ബിഗിനർ , ഇന്റർമീഡിയറ്റു , അഡ്വാൻസ്ഡ് ക്യാറ്റഗറികൾക്ക് പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം . കൂടുതൽ വിവരങ്ങൾക്ക് 60029287 & 60029291 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.