- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സദ്ഭാവനാ ദിനമാചരിച്ചു
അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20, OICC-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു.ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സെൻട്രൽകമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉൽഘാടനം ചെയ്തു.വിവരസാങ്കേതികരംഗത്തും, ശാസ്ത്ര സാങ്കേതിരംഗത്തും ഇന്ത്യയെ വികസിത രാജ്യങ്ങളുടെ മുൻ നിരയിലെത്തിച്ചത് ശ്രീ രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടേയും, പദ്ധതികളുടെയും ഫലമാണെന്ന് സമീർ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഓ ഐ സി സി ഗ്‌ളോബൽ കമ്മിറ്റിയംഗം ശ്രീ ജോൺഗിൽബർട്ട് മുഖ്യപ്രഭാഷണം നടത്തി.കംപ്യൂട്ടറും, മൊബൈൽ ഫോണുകളുമുൾപ്പെടെ എല്ലാ ഇലക്ട്രോണിക്ക് ഉൽപ്പന്നങ്ങളും ആഡംബര വസ്തുക്കളുടെ പട്ടികയിൽനിന്നും ആവശ്യവസ്തുക്കളുടെ പട്ടികയിലേക്ക് മാറുകയും അതെല്ലാം സാധാരണക്കാരിൽ സാധാരണക്കാർക്ക് വരെ പ്രാപ്യമായ നിലയിലേയ്ക് എത്തുകയും ചെയ്ത വൻ സാങ്കേതി വിപ്‌ളവത്തിന് നാന്ദി കുറിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണെന്ന് ജോൺഗിൽബർട്ട് മുഖ്യപ്രഭാഷണത്തിൽ ഓർമ്മപ്പെടുത്തി.
പ്രസിദ്ധമായ കൂറുമാറ്റ നിരോധന നിയമവും, സത്രീധന നിരോധന നിയമവും,ആന്റി ഡിഫമേഷൻ ബില്ലും രാജീവ് ഗാന്ധിയുടെ ഭരണത്തിലെ പ്രധാന നേട്ടങ്ങളിൽ ചിലതാണെന്ന് മുഖ്യ പ്രഭാഷകൻ ചുണ്ടിക്കാട്ടി. നാസ്സർ വടക്കേക്കാട്, കരീം നടക്കൽ, മനോജ് കൂടൽ,ഷംസുദ്ദീൻ ഇസ്മയിൽ,ജോയ് പോൾ,ഷിബു ഇബ്രാഹിംകുട്ടി,സലീം ഇടശ്ശേരി ,മുജീബ്ബ് ,രാഗേഷ് മഠത്തിൽ,T.K. നൗഷാദ് ,റഷീദ് വാഴക്കാല തുടങ്ങിയവർ സംസാരിച്ചു.
സദ്ഭാവന ദിവസ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് 'രാജീവ് ഗാന്ധി ആധൂനീക ഇന്ത്യയുടെ മാർഗ്ഗദർശ്ശി' എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. വിഷയമവതരിപ്പിച്ചുകൊണ്ട് ജൂട്ടസ്സ് പോൾ ചർച്ചയ്ക് തുടക്കം കുറിച്ചു.വിപ്‌ളവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ച രാജീവ് ഗാന്ധിയുടെ നയങ്ങളും ,പദ്ധതികളും ,പരിപാടികളും ഇന്ത്യയുടെ പുരോഗതിക്ക് നല്കിയ സംഭാവനകൾ മുഴുനീളം ചർച്ച ചെയ്യപ്പെട്ടു.
ശാസ്ത്ര സാങ്കേതീക രംഗത്തെ വൻകുതിച്ച് ചാട്ടത്തിന് സഹായകമായ നയങ്ങളേയും , പദ്ധതികളേയും കുറിച്ച് ഷഹീൻ മജീദ്, ജസ്റ്റിൻ ജോൺ,അനീസ് മലപ്പുറം,എന്നിവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.സാമൂഹ്യമാറ്റങ്ങൾക്ക് വഴിതെളിച്ച സുപ്രധാന നിയമ നിർമ്മാണങ്ങളെകുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട്, നൗഫൽ കട്ടുപ്പാറ,സൽമാൻ മണപ്പുറത്ത്,ജാഫർ,സയ്യിദ് തുടങ്ങിയവരും,ലോകരാഷ്ട്രങ്ങളുടെ മുൻ നിരയിൽ ശക്തവും സ്വതന്ത്രവുമായ ഇന്ത്യ,എന്നകാഴ്‌ച്ചപ്പാടോയുള്ള രാജീവ് ഗാന്ധിയുടെ വിദേശ നയങ്ങെകുറിച്ചുള്ള ചർച്ചയിൽ സിഹാസ് ബാബു, ഇർഫാൻ ഖാലിദ്, റഹീം കൊടുവള്ളി,എന്നിവർ സംസാരിച്ചു.
കൂടുതൽകെട്ടുറപ്പും, ശക്തവും, വികസിതവുമായ ഒരു ഭാരത സൃഷ്ടിക്കായി ,രാഷ്ട്രീയവും, സംഘടനാ പരവുമായ യുവാക്കളുടെ പങ്കിനെകുറിച്ച് നടന്ന ചർച്ചയിൽ ഷംസുദ്ദീൻ ഇസ്മയിൽ,ജോയ് പോൾ, സജീഷ് കൊടുവള്ളി, കിഫിൽ മാമ്പറ,രാഗേഷ് മഠത്തിൽ,തുടങ്ങിയവർ സജീവമായി പങ്കെടുത്ത് സംസാരിച്ചു.
ഇൻകാസ് ഖത്തറിന്റെ യൂത്ത് വിങ് പ്രതിനിധികളുൾപ്പെടെ,ഇൻകാസ് പ്രവർത്തകർ ആദ്യാവസാനം സജീവമായി പങ്കെടുത്ത ചർച്ചകൾ വളരെ ക്രീയാത്മകവും , രാജീവ് ഗാന്ധിയുടെ വികസന സ്വപ്നങ്ങളിൽ യുവാക്കളുടേയും , വളരുന്ന തലമുറയുടേയും പങ്കിനെകുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ കഴിഞ്ഞു എന്ന് മോഡറേറ്റർ ജൂട്ടസ്സ് പോൾ തന്റെ ഉപസംഹാര പ്രസംഗത്തിൽ പറഞ്ഞു. ജോൺഗിൽബർട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും
ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.