രോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേൽക്കം എന്ന ആശയം മുൻ നിർത്തി എക്‌സ്പാറ്റ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷൻ (ശരീര ഭാരം കുറക്കൽ) മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

റേഡിയോ മലയാളം 98.6 എം.ഡി അൻവർ ഹുസൈൻ വാണിയമ്പലം, എക്‌സ്പാറ്റ് സ്‌പോർട്ടീവ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, സ്പോർട്സ് കാർണ്ണിവൽ ജനറൽകൺവീനർ അബ്ദുറഹീം വേങ്ങേരി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്.

കൾച്ചറൽ ഫോറം സ്‌പോർട്ട്‌സ് വിങ് സെക്രട്ടറി അനസ് ജമാൽ, പരിപാടി വിശദീകരിച്ചു. കോമ്പറ്റീഷൻ ടെക്നിക്കൽ ടീമംഗങ്ങളായ ഹഫീസുല്ല കെ.വി, ലിജിൻ രാജൻ, ഷബീബ് അബ്ദുറസാഖ്, റഹ്മത്തുല്ല, മീഡിയ കൺവീനർ റബീഹ് സമാൻ തുടങ്ങിയവർ സംബന്ധിച്ചു.

ഓഗസ്റ്റ് 26 ന് ആരംഭിച്ച് സപ്തംബർ 30 ന് അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്‌നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഈ കാലയളവിൽ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നൽകും.

എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന സ്പോർട്സ് കാർണ്ണിവലിൽ വിജയികളെ പ്രഖ്യാപിച്ച് ആകർഷകമായ സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 3384 4572, 5093 0744 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.