ദോഹ: ഖത്തർ കേരളാ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ അടുത്ത വെള്ളിയാഴ്ച ജുമുഅക്ക് ശേഷം 12.30-നു വിഞ്ജാന വിരുന്ന് സംഘടിപ്പിക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ പവിത്രത മനസ്സിലാക്കാൻ 'ബന്ധങ്ങൾ തണലാകണം' എന്ന വിഷയത്തിൽ മുജീബ് റഹ്മാൻ മിശ്കാത്തി ക്ലാസ്സെടുക്കും.

സമൂഹത്തെ അധാർമ്മികതകളിലേക്ക് നയിക്കുന്ന,യുവത്വത്തെ കാർന്നു തിന്നുന്ന ലഹരിയുടെ ദുഷ്പ്രവണതകൾക്ക് തടയിടാനും വരും തലമുറയെ നന്മകളിലൂടെ വഴിനടത്താൻ ഉതകുന്ന ബോധവൽക്കരണം ലക്ഷ്യം വെച്ച് കൊണ്ട് ''യുവത്വത്തെ കാർന്നു തിന്നുന്ന ലഹരി'' എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരിയും ഓൺലൈനിലൂടെ സദസ്സുമായി സംവദിക്കും.

ന്യൂ സലത്തയിലെ ക്യു കെ ഐ സി ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു . രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും 31040204 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്