- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൗമാര പ്രായത്തിൽ ധാർമിക പരിശീലനം നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: അഷ്‌റഫ് മദനി
ദോഹ: മാനസികവും ശാരീരികവുമായ അവസ്ഥന്തരങ്ങളിലൂടെ കടന്നു പോകുന്ന കൗമാര പ്രായത്തിൽ വിദ്യാർത്ഥികൾക്ക് ധാർമിക അദ്ധ്യാപനങ്ങൾ പകർന്നു നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ' തർബിയ്യ' സംഗമം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷകനും കുവൈറ്റിലെ അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി അദ്ധ്യാപകനുമായ അഷ്‌റഫ് മദനി ഏകലൂർ സംഗമം ഉദ്ഘാടനം ചെയ്തു.
മാനവിക മൂല്യങ്ങളിൽ നിന്നും ഇസ്ലാമിക അധ്യപങ്ങളിൽ നിന്നും വിദ്യാർത്ഥി സമൂഹത്തെ വ്യതിചലിപ്പിക്കനുള്ള ശ്രമങ്ങൾക്ക് എതിരെ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുജീബ് റഹ്മാൻ മിഷ്‌കതി, സ്വലാഹുദ്ദീൻ സ്വലാഹി,മുഹമ്മദ് അസ്ലം, ജൈസൽ balussery തുടങ്ങിയവർ സംസാരിച്ചു. എല്ലാ ശനിയാഴ്ചകളിലും വകുന്നേരങ്ങളിൽ നടക്കുന്ന തർബിയ്യ തുടർ മത പഠന കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ 66292771,31576264 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.