ഖത്തർ : ദോഹ ഖത്തറിലെ ഇടുക്കി കോട്ടയം ജില്ലയിൽ നിന്നുള്ള പ്രെവാസികളുടെ സംഘടനയായ ഐകെസാഖ് ( ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സർവീസ് അസോസിയേഷൻ ഖത്തർ ) ഓണാഘോഷം 'പൊന്നോണം 2022 ' ജന പങ്കാളിത്തം കൊണ്ടും മികവാർന്ന കലാ കായിക പരിപാടികൾ കൊണ്ടും പുതു ചരിത്രം കുറിച്ചു.

ഐകെസാഖ് പ്രെസിഡന്റ് പ്രദീപ് തെക്കനാത്ത് ,സെക്രട്ടറി മഹേഷ് മോഹൻ , അഡൈ്വസറി ബോർഡ് ചെയർമാൻ മുഹമ്മദ് ബഷീർ പി .കെ ,ജോസ്മി ദീപു എന്നിവർ ഉദ്ഘാടനം നിർവഹിച്ചു . കലാഭവൻ അഭിലാഷിന്റെ നേതൃതത്തിൽ ഗാനമേള , കലാകൈരളി ഖത്തർ നയിച്ച വിവിധ നൃത്ത പരിപാടികൾ , അത്തപ്പൂക്കളം ,മേളധ്വനി ഖത്തർ നടത്തിയ ചെണ്ടമേളം ,വാശിയേറിയ ഓണ ലേലം , വിവിധ കലാ വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ മാറ്റു കൂട്ടി . വിഭവ സമൃദ്ധമായ ഓണസദ്യയും മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനവും നറുക്കെടുപ്പിൽ വിജയികളായവർക്ക് പ്രെത്യേക ഉപഹാരവും നൽകി . പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയ്മോൻ കുര്യാക്കോസിന്റെ കൂടെ സിയാദ് കാസ്സിം ,സനിത സുലൈമാൻ ,ശങ്കർ നായർ ജോഷി ,വിനോദ് ,Dr.റഫീഖ് ,ജിഫിൻ പോൾ ,ഷംനാദ് ,ശ്രീകുമാർ എന്നിവരടങ്ങിയ പ്രോഗ്രാം കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി .

ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം എന്നും , അതിനു വേണ്ടി ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ഹെല്പ് ലൈൻ , ഇമിഗ്രേഷൻ / വിസ സംബന്ധമായ സംശയ നിവാരണം , ജോലി കണ്ടെത്തുന്നതിനുള്ള സഹായം, കായിക മാനസിക ആരോഗ്യം മുൻനിർത്തി വിവിധ കായിക വിനോദങ്ങൾ തുടങ്ങി നിരവധി സേവനങ്ങളാണ് ഐകെസാഖ് മുൻപോട്ടു വെയ്ക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.