- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൂട്ടായ്മയുടെ കരുത്തു തെളിയിച്ച് ഒഐസിസി ഇൻകാസ് ഖത്തർ തിരുവോണ സംഗമം 2022
വെള്ളിയാഴ്ച ന്യു ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ OICC ഇൻകാസ് ഖത്തർസെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ' തിരുവോണസംഗമം 2022'പങ്കാളിത്തം കൊണ്ടും ,സംഘാടന മികവു കൊണ്ടും വൻ വിജയമായി .KPCC യുടെ പ്രതിനിധിയായി ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി K P C C സെക്രട്ടറി അഡ്വ : B R M ഷെഫീർ നിലവിളക്ക് കൊളുത്തി തിരുവോണാ ഘോഷങ്ങൾ ഉൽഘാടനം ചെയ്തു.
മുൻകാലങ്ങളിലെ ഓണാഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇൻകാസ് പ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഓണാഘോഷം കേവലമായ ഒരു ഓണാഘോഷം എന്നതിനപ്പുറത്തേക്ക് ഇൻകാസിന്റെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്ന പരിപാടികളും സഹകരണവുമാണ് ഇക്കുറി കാണാൻ കഴിഞ്ഞത്.
ആഘോഷങ്ങൾക്ക് ആവേശവും പ്രചോദനവും നല്കാൻ KPCC യുടെ പ്രതിനിധിയായി എത്തിച്ചേർന്ന KPCC സെക്രട്ടറി അഡ്വ: B R M ഷെഫീർ മുഖ്യാതിഥിയായിരുന്നു.തികഞ്ഞ വാഗ്മിയും, ചാനൽ ചർച്ചകളിൽ കോൺഗ്രസ്സിന്റെ സ്ഥിരം സാന്നിദ്ധ്യവുമായ ഷെഫീർ പരിപാടികളിൽ ആദ്യാവസാനം പങ്കെടുത്തത് ഇൻ കാസ് പ്രവർത്തകർക്ക് പ്രത്യേക ഉണർവ്വും ആവേശവുമുണ്ടാക്കി.
ഇൻകാസ് പ്രവർത്തകരും , കുടുംബാംഗങ്ങളും പങ്കെടുത്തുകൊണ്ട് നടത്തിയ പൂക്കള മത്സരങ്ങളിൽ വിവിധ ജില്ലകൾ മത്സരിച്ചു.തിരുവാതിരകളി, ഓണപ്പാട്ട്, ഓണ ഘോഷയാത്രയുൾപ്പെടെയുള്ള പരിപാടികൾ അത്യന്തം ആസ്വാദ്യകരമായിരുന്നു. സത്രീകൾക്കും , കുട്ടികൾക്കും വേണ്ടി ഒപ്പന ഉൾപ്പെടെ നടത്തിയ പ്രത്യേക കളികളും ,മത്സരങ്ങളുംആഘോഷങ്ങൾക്ക് തിളക്കം കൂട്ടി.
പരിപാടികൾ വിജയകരമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച ഇൻകാസിന്റെ മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കും സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല,ജന:സെക്രട്ടറി ശ്രീജിത്ത് .എസ്.നായർ, കരിം നടക്കലും , യൂത്ത് വിങ് പ്രസിഡണ്ട് നദീം മാനർ എന്നിവർ ഓണാശംസകൾ അറിയിച്ചു.
ഉൽഘാടന സമ്മേളനത്തിൽ പ്രോഗ്രാംകമ്മിറ്റി ചെയർമാൻ കരീം നടക്കൽ അദ്ധ്യക്ഷത വഹിച്ചു. K P CC സെക്രട്ടറി അഡ്വ: B R M ഷെഫീർ ഓണസന്ദേശം അറിയിച്ചു.ജനറൽ കൺവീനർ ഷംസ്സുദീൻ ഇസ്മയിൽ സ്വാഗതവും ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി.