- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൂടുതൽ പുതുമകളോടെ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് പുറത്തിറക്കി
ദോഹ. കൂടുതൽ പുതുമകളോടെ മീഡിയ പ്ളസ് അണിയിച്ചൊരുക്കിയ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് അലി അബ്ദുല്ല അൽ കഅബി പ്രകാശനം ചെയ്തു. ശർഖ് വില്ലേജ് ആൻഡ് സ്പായിൽ നടന്ന ചടങ്ങിൽ ബീകോൺ ഗ്രൂപ്പ് സി.ഒ.ഒ.നിഷാസ് മുഹമ്മദലി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ബിസിനസ് രംഗത്ത് നെറ്റ് വർകിങ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാൻ സഹായകമാകുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി എല്ലാതരം ബിസിനസുകൾക്കും ഏറെ പ്രയോജനകരമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അക്കോൺ ഹോൾഡിങ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത്, സിക്സ്‌കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഷ്റഫ് അബ്ദുൽ അസീസ് , സ്‌കൈ ബ്യൂട്ടി സെന്റർ ആൻഡ് സ്പാ മാനേജിങ് ഡയറക്ടർ പി. സുരേഷ് ബാബു എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.
ഡയറക്ടറിയുടെ കമ്മ്യൂണിറ്റി ലോഞ്ചിങ് റേഡിയോ മലയാളം ഓഫീസിൽ വച്ചാണ് നടന്നത്. കേരള എൻട്രപ്രണേർസ് ക്ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കലിന് ഡയറക്ടറിയുടെ കോപ്പി നൽകി ബി.എൻ.ഐ. ഖത്തർ നാഷണൽ ഡയറക്ടർ പി. മുഹമ്മദ് ഷബീബ് നിർവഹിച്ചു. ഐ.ബി.പി.സി. പ്രസിഡണ്ട് ജാഫർ സാദിഖ്, കെ.ബി.എഫ്. പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.സി.ബി.എഫ്. ജനറൽ സെക്രട്ടറി സാബിത് സഹീർ, ലോകകേരളസഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൽ സുവൈദ് ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ റസാഖ്, റേഡിയോ മലയാളം മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹിമാൻ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഡോ. മോഹൻ തോമസും ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജനും ഡയറക്ടറിയുടെ കോപ്പി ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി. ഇ. ഒ. യുമായ ഡോ. അമാനുല്ല വടക്കാങ്ങരയിൽ നിന്നും ഏറ്റുവാങ്ങി.
ഖത്തറിലെ ബിസിനസ് സമൂഹത്തിനുള്ള മീഡിയ പ്ളസിന്റെ സമ്മാനമാണ് ബിസിനസ് കാർഡ് ഡയറക്ടറിയെന്നും 2007 മുതൽ മുടക്കമില്ലാതെ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ബിസിനസ് കാർഡ് ഡയറക്ടറി ഇന്തോ ഗൾഫ്, ഇൻട്രാ ഗൾഫ് വ്യാപാരം പ്രോൽസാഹിപ്പിക്കുന്നതിന് സഹായകമാകുന്നുവെന്നതിൽ അഭിമാനമുണ്ടെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി. ഇ. ഒ. യുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഖത്തർ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഈ വർഷത്തെ എഡിഷൻ കൂടുതൽ സവിശേഷമാണെന്നും ലോകകപ്പിനെത്തുന്ന സംരംഭകർക്കുള്ള പ്രത്യേക ഉപഹാരമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകാടിസ്ഥാനത്തിൽ തന്നെ ഇതുപോലൊരു ഡയറക്ടറി വേറെയില്ലെന്നാണ് മനസിലാക്കുന്നത്. പുതുമയും ആകർഷവുമായ ഈ കാഴ്ടപ്പാട് ലോകം അംഗീകരിച്ചുവെന്നാണ് ഡയറക്ടറിക്ക് ലഭിച്ച അംഗീകാരകങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രിന്റ് എഡിഷന് പുറമെ ഓൺ ലൈനിലും മൊബൈൽ ആപ്ളിക്കേഷനിലും ലഭ്യമാകുന്ന ഡയറക്ടറി ത്രീ ഇൻ വൺ ഫോർമുലയിലൂടൈ എല്ലാതരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുവാൻ പോന്നതാണ് .
ഷറഫുദ്ധീൻ തങ്കയത്തിൽ , ഫൗസിയ അക്‌ബർ, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, കെ.പി.സുബൈർ, ജോജിൻ മാത്യൂ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.