- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ബിസിസ് സമൂഹത്തിന് ഏറെ പ്രയോജനകരം; മഞ്ചേരി നാസർ
ദോഹ. ഖത്തറിലെ പ്രമുഖ അഡ്വർടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് വർഷം തോറും പ്രസിദ്ധീകരിക്കുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ബിസിസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇന്തോ ഖത്തർ ബിസിനസ് ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുവാൻ സഹായിക്കുമെന്നും ഐഡിയ ഫാക്ടറി സിസിഡി ചെയർമാൻ മഞ്ചേരി നാസർ അഭിപ്രായപ്പെട്ടു. മങ്കട വൈറ്റ് മാർട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടറിയുടെ പതനാറാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 6 വർഷത്തോളമായി ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുമായി ബന്ധമുണ്ടെന്നും മാർക്കറ്റിംഗിലെ പുതുമയും നെറ്റ് വർക്കിംഗുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
അയ്ദി ഊദ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാനിർ മാലി ഡയറക്ടറിയുടെ ആദ്യ പതിപ്പ് ഏറ്റു വാങ്ങി. ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ ഗുണഭോക്താവാണ് താനെന്നും എല്ലാതരം ബിസിനസുകൾ ഏറെ സഹായകമായ ഒരു പ്രസിദ്ധീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. അബ്ദുൽകരീം , എം. ഇ. എസ്. സംസ്ഥാന സമിതിയംഗം ഉമർ തയ്യിൽ , അസിയാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജർ ഷഫീഖ് കുന്നത്ത്, പ്രൈം ഡെന്റൽ ക്ളിനിക് മാനേജിങ് ഡയറക്ടർ ഡോ. മിഷ യിന്നത്ത്, വൈറ്റ് മാർട്ട് ഡയറക്ടർ അബ്ദുൽ മജീദ്, എച്ച്. ആർ. മാനേജർ സമീഹ, ദുബൈ ഹൈപ്പർമാർക്കറ്റ് മാനേജർ റഷീദ് മാസ്റ്റർ, അയ്ദി ഊദ് ഡിജിറ്റൽ മാർക്കറ്റിങ് മാനേജറും പ്ളാന്റേഷൻ ഇൻ ചാർജുമായ ഹവീന റബേക്ക, ടി.എ. ഷഫീഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മീഡിയ പ്ളസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ ഡയറക്ടറി പരിചയപ്പെടുത്തു. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങൾ നേടിയ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പ്രിന്റ്, ഓൺലൈൻ, മൊബൈൽ ആപ്ളിക്കേഷൻ എന്നീ മൂന്ന് മീഡിയകളിലും ലഭ്യമാണെന്നും ബിസിനസ് ബന്ധങ്ങൾ വളർത്താൻ ഏറ്റവും കാര്യക്ഷമമായ പ്രസിദ്ധീകരണമായി അംഗീകാരം നേടിയതായും അദ്ദേഹം പറഞ്ഞു.
വൈറ്റ് മാർട്ട് മങ്കട ജനറൽ മാനേജർ ജൗഹറലി തങ്കയത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.