- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
എക്സ്പാറ്റ്സ് സ്‌പോർട്ടീവ് ബാഡ്മിന്റൺ എൻ.വി.ബി.എസ് ഓവറോൾ ചമ്പ്യന്മാർ
എക്സ്പാറ്റ്സ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പോർട്സ് കാർണ്ണിവലിലെ ബാഡ്മിന്റൺ ടൂർണമെന്റിൽ എൻ.വി.ബി.എസ് ഓവറോൾ ചമ്പ്യന്മാരായി.
ലോകകപ്പിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവർപ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഒരു വർഷം നീണ്ട് നിന്ന സ്പോർട്സ് കാർണ്ണിവൽ സംഘടിപ്പിച്ചത്. 28 കാറ്റഗറികളിലായി നാനൂറിൽ പരം കായികതാരങ്ങളാണ് നാലു ദിവസങ്ങളിലായി റയ്യാൻ പ്രൈവറ്റ് സ്‌കൂളിലും അൽ അറബി സ്പോർട്സ് ക്ലബ്ബിലുമായി നടന്ന ബാഡ്മിന്റണിൽ മാറ്റുരച്ചത്.
ഐ.സി.സി പ്രസിഡണ്ട് പി.എൻ ബാബുരാജ് ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി കൈമാറി. ഐ.സി.സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബഗ്ലു, ഖത്തർ ബാഡ്മിന്റൺ അസോസിയേഷൻ ടെക്‌നിക്കൽ സെക്രട്ടറി ഹെയ്കൽ ലഖ്ദാർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മറ്റിയംഗങ്ങളായ സഫീർ റഹ്‌മാൻ, വർക്കി ബോബൻ, റേഡിയോ മലയാളം എം.ഡി അൻവർ ഹുസൈൻ, കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി, ശാന്തിനികേതൻ സ്‌കൂൾ പ്രസിഡണ്ട് റഷീദ് അഹമ്മദ്, എക്‌സ്പാറ്റ് സ്‌പോർട്ടീവ് വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി താസീൻ അമീൻ, സ്പോർട്സ് കാർണിവൽ ജനറൽ കൺവീനർ റഹീം വേങ്ങേരി, ഓർഗ്ഗനൈസിങ് കമ്മറ്റിയംഗങ്ങളായ മജീദ് അലി, അബ്ദുൽ ഗഫൂർ, അനസ് ജമാൽ, അഹമ്മദ് ഷാഫി, ഇദ്രീസ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങേര, മുഹമ്മദ് റാഫി, അസീം എം ടി, ഷിബിലി യൂസഫ്, റഹ്‌മത്തുല്ല കൊണ്ടോട്ടി, തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനത്തുകയും വിതരണം ചെയ്തു.