- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ മലയാളി ഇൻഫ്ളുവൻസേഴ്സ് കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് ശ്രദ്ധേയമായി
ദോഹ: ഖത്തർ മലയാളി ഇൻഫ്ളുവൻസേഴ്സ് കൂട്ടായ്യ മില്ലേനിയം പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച രണ്ടാമത് മെഗാ മീറ്റ് ശ്രദ്ധേയമായി. . പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അബിഷാദ് ഗുരുവായൂരിന്റെ ഗ്രൂപ് അംഗങ്ങൾക്കായുള്ള ശിൽപശാലയായിരുന്നു മെഗ മീറ്റിലെ പ്രധാന പരിപാടി.
'അൺലോക്കിങ് ദ സെലിബ്രിറ്റി ഇൻഫ്ളുവൻസർ' എന്ന വിഷയത്തിൽ നടന്ന ശില്പശാല, കോവിഡ് പ്രതിസന്ധി മൂലം സോഷ്യൽ മീഡിയ ഇടപെടലുകൾ, യാത്രകൾ, വ്ലോഗ്ഗിങ് തുടങ്ങിയവ നിർത്തിയവരോ, പിന്നോക്കം പോയവരോ ആയ അംഗങ്ങളാകെ വീണ്ടും ഊർജസ്വലതയോടെ തിരിച്ചു കൊണ്ടുവരാൻ പ്രേരിപ്പിക്കുന്നതായി.
ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റു നോക്കുന്ന ഈ വേളയിൽ, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹം എന്ന നിലയിലും, സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം സംവദിക്കന്നവരുടെ കൂട്ടായ്മ എന്ന നിലയിലും, ഖത്തർ മലയാളി ഇൻഫ്ളുവൻസേഴ്സ് കൂട്ടായ്മ അംഗങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങൾ സജീവമായി ചർച്ചയായി. തങ്ങൾ ജീവിക്കുന്ന രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം, സാംസ്‌കാരിക, സദാചാര മൂല്യങ്ങൾ പരിപാലിക്കുന്നതിന്റെ പ്രാധാന്യവും അംഗങ്ങൾ പങ്കുവെച്ചു.
നമ്മുടെ പോറ്റമ്മ നാടായ ഖത്തർ, ഫിഫ 2022 ലോക കപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ കണ്ടന്റ് ക്രീയേറ്റർമാർ എന്ന നിലക്ക് എങ്ങിനെ ക്രിയാത്മകമായ പങ്കുവഹിക്കാനാകുമെന്നതിനെക്കുറിച്ചും മീറ്റ് ചർച്ച ചെയ്തു.
സംഗമത്തിൽ അതിഥികളായെത്തിയ ഇൻഫ്ളുൻസർമാരായ മാഷാ , അർഷാദ്, ഏഞ്ചൽ റോഷ്, ആർ.ജെ. രതീഷ്, സാമൂഹിക പ്രവർത്തകനും, ലോകകേരള സഭ മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവരുടെ സാന്നിധ്യം മീറ്റിന് മാറ്റുകൂട്ടി.
ഖത്തർ മലയാളി ഇൻഫ്ളുവൻസേഴ്സ് കൂട്ടായ്മ ഗ്രൂപ് അഡ്‌മിനുകളായ ലിജി അബ്ദുല്ല, ഷാൻ റിയാസ്, സലിം പൂക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിയാഥാ മെഡിക്കൽ സെന്റർ, ഔർ ഷോപ്പീ ഓൺലൈൻ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. ക്യൂ ബോക്സ്, ക്യൂ ഐ.സി.ബി, ഏഷ്യൻ ട്രേഡിങ്, കറി ലീവ്സ് റസ്റ്റോരന്റ്, ഫാസ്റ്റ് ഈസ്റ്റ് ട്രേഡിങ് എന്നിവർ സഹ പ്രായോജകരായിരുന്നു.
ഈ ഗ്രൂപ്പുമായി സഹകരിക്കാൻ താല്പര്യമുള്ളവർ groupqmi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ വഴി ബന്ധപ്പെടണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.