ദോഹ : ഖത്തറിലെ പ്രമുഖ പി.ആർ.ഒ കമ്പനിയായ പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിന്റെ ദശവാർഷികാഘോഷങ്ങളുടെ ഭാഗമായി, പി.ആർ.ഒ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കായി സംഘടിപ്പിച്ച പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് വിജയകരമായി സമാപിച്ചു. ഒരു കമ്പനിയുടെ രൂപീകരണം മുതൽ ബിസിനസിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് പി.ആർ.ഒ കമ്പനികൾ. കമ്പനി രൂപീകരണം, സ്‌പോൺസർഷിപ്പ് അറേഞ്ച്‌മെന്റ്, ഡോക്യൂമെന്റ്‌സ് മോദിഫിക്കേഷൻ & റിന്യൂവൽ, ലീഗൽ ട്രാൻസ്ലേഷൻ, ബാങ്കിങ് സംവിധാനങ്ങൾ, അക്കൗണ്ട് ഓപ്പണിങ് തുടങ്ങിയ സേവനങ്ങളിലൂടെ ഖത്തറിൽ ശ്രദ്ദേയരായ അറുപതോളം പി.ആർ.ഒ കമ്പനികളെ പങ്കെടുപ്പിച്ചാണ് ഈ വ്യത്യസ്തമായ ഈ മീറ്റ് സംഘടിപ്പിച്ചത്.

ഒക്ടോബർ 22 ന് ക്രൗൺ പ്ലാസ് ഹോട്ടലിൽ വെച്ച് നടന്ന ഡെലിഗേറ്റ് മീറ്റ് ഖത്തർ കമ്മ്യൂണിറ്റി പൊലീസിങ് ഡിപ്പാർട്ട്‌മെന്റ് പബ്ലിക് റിലേഷൻ സെക്രട്ടറി മേജർ തലാൽ മെനസ്സർ അൽമദ്ഹൂരി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ മുഖ്യാതിഥിയായ ചടങ്ങിൽ പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലി ഹസ്സൻ തച്ചറക്കൽ അദ്ധ്യക്ഷനായിരുന്നു.

പരസ്പര നെറ്റ്‌വർക്കിലൂടെയാണ് ബിസിനസിൽ വളർച്ചയുണ്ടാകുകയെന്നും സമാന സേവന രംഗത്തുള്ളവരുടെ ഒത്തുചേരലുകളിലൂടെ എല്ലാവർക്കും ബിസിനസിൽ പുരോഗതിയുണ്ടാകുമെന്നും ഓർമിപ്പിച്ച മീറ്റ് വ്യത്യസ്തമായ ചർച്ചകളാലും ആദരിക്കലുകളാലും ശ്രദ്ദേയമായി.
പി.ആർ.ഒ സേവനരംഗത്തു 20 വർഷം പൂർത്തിയാക്കിയ ഖത്തർ ടൈപ്പിങ്, ഹെൽപ് ലൈൻ ഗ്രൂപ്പ്, സ്പീഡ്വേ സർവീസസ് എന്നീ കമ്പനികളെ ആദരിച്ചത് ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ മേജർ തലാൽ മെനസ്സർ അൽമദ്ഹൂരിയെ അലി ഹസ്സൻ തച്ചറക്കൽ മെമന്റോ നൽകി ആദരിച്ചു. മീറ്റിന്റെ ഗോൾഡൻ സ്പോൺസറും ദശാവർഷികമാഘോഷിക്കുന്ന ക്ലസ്റ്റർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഷൈജു സിറിയകിന് മേജർ തലാൽ മെനസ്സർ അൽമദ്ഹൂരി മെമന്റോ നൽകി ആദരിച്ചു.

മീറ്റിനോടനുബന്ധിച്ച് നടന്ന പാനൽ ഡിസ്‌കഷനിൽ പ്രൊഫഷണൽ ബിസിനസിനെ പ്രതിനിധീകരിച്ച് അലി ഹസ്സൻ തച്ചറക്കൽ, ഹെൽപ്പ് ലൈൻ പ്രതിനിധി ശിഹാബ്, റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അസ്ലം, ട്രസ്റ്റ് ലിങ്ക് സെർവിസ്സ് മാനേജിങ് പാർട്ണർ അൽത്താഫ്, കെൻസ സർവീസസ് മാനേജിങ് ഡയറക്ടർ സിദ്ധീഖ്, അൽ മവാസിം സർവ്വീസസ് മാനേജിങ് ഡയറക്ടർ ശഫീഖ് ഹുദവി, ബിസിനസ് ഡെലിഗേറ്റ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് നൈസാം എന്നിവർ പങ്കെടുത്തു.

മീറ്റിൽ പ്രൊഫഷണൽ ഫിറ്റ് ഔട്ടിന്റെ ലോഞ്ചിങ് കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും, പി.ബി.ജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ എച്ച്.ആർ കോഴ്‌സ് ലോഞ്ചിങ് ഇസ്ലാം ഓൺവെബ് ഡയറക്ടർ അബ്ദുൽ മജീദ് ഹുദവിയും, പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പി.എസ്.എൽ ജേഴ്‌സി ലോഞ്ചിങ് കേരള ബിസിനസ് ഫോറം സെക്രട്ടറി നിഹാദ് അലിയും, ആദം ട്രാവൽസ് ബിസിനസ് ടൂർ പാക്കേജ് ലോഞ്ചിങ് ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീറും നിർവ്വഹിച്ചു.

ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.പി.ബി.സി പ്രസിഡന്റ് ജാഫർ സ്വാദിഖ്, കേരള ബിസിനസ് ഫോറം അഡൈ്വസറി ബോർഡ് ചെയർമാൻ കെ.ആർ ജയരാജ്, മുൻ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഖത്തർ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഡോ. ബഹാവുദ്ദീൻ ഹുദവി, എസ്.കെ.എസ്.എസ്.എഫ് ഖത്തർ പ്രസിഡന്റ് സയ്യിദ് മുർഷിദ് തങ്ങൾ, പാക്ക് ആൻഡ് പ്രിന്റ് മാനേജർ നജാസ്, ഫെഡറൽ എക്സ്പെർട്ട് മാനേജിങ് ഡയറക്ടർ ഖമറുൽ ഇസ്ലാം, ആദംസ് ട്രാവൽ മാനേജിങ് ഡയറക്ടർ ഫസൽ, റുഖിയ ടി. സി എന്നിവർ വിശിഷ്ടതിഥികളായിരുന്നു.

റേഡിയോ മലയാളം 98.6 എഫ്.എം ആർ.ജെ പാർവ്വതി അവതാരകയായിരുന്നു. പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് ജനറൽ മാനേജർ ഹസൻ അലി പഞ്ചവാനി സ്വാഗതവും, ബി.ഡി.എം എക്‌സിക്യൂട്ടീവ് അഹ്‌സാന നന്ദിയും പറഞ്ഞു.
ഡെലിഗേറ്റ്‌സ് മീറ്റിന് ബി.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ നൈസാം, ഹനീഫ തച്ചറക്കൽ, സിയാഹുറഹ്മാൻ, മൻസൂർ തച്ചറക്കൽ, ശംസുദ്ധീൻ തച്ചറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി