AICC അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ മല്ലികാർജുന ഖാർഗെയ്ക് അനുമോദനങ്ങളറിയിച്ചുകൊണ്ട് OICC ഇൻകാസ് , ഖത്തർ സെൻട്രൽ കമ്മിറ്റി വിശേഷാൽ യോഗം സംഘടിപ്പിച്ചു.

ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ കരുത്ത്കാട്ടി രഹസ്യബാലറ്റിലൂടെ അദ്ധ്യക്ഷനെ തെരെഞ്ഞെടുത്തുകൊണ്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് തെളിയിച്ചത് ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളുയർത്തിപ്പിടിക്കുന്ന ഇന്ത്യയിലെ ഏകരാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ്സ് മാത്രമെന്നാണ്.കോൺഗ്രസ്സിനെ കാലഘട്ടത്തിന്റെ ആവശ്യങ്ങളേയും വെല്ലുവിളികളേയും നേരിടാനുള്ള കരുത്തുറ്റ ശക്തിയായി വളർത്തുവാൻ ഖാർഗെയ്ക് എല്ലാ പിന്തുണയും ,അഭിവാദ്യങ്ങളും യോഗം ഒന്നടങ്കം രേഖപ്പെടുത്തി.

ഓൾഡ് ഐഡിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽകമ്മിറ്റി
ജനറൽസെക്രട്ടറിശ്രീജിത്ത് എസ്സ് നായർ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഇൻ ചാർജ്ജ്  നിയാസ് ചെരിപ്പേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ . ജോർജ്ജ് അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി സെൻട്രൽകമ്മറ്റി ഭാരവാഹികളായസിറാജ്പാലൂർ,ബിജു മുഹമ്മദ് , ഷിഹാസ് ബാബു,ഷംസുദ്ദീൻ ഇസ്മിൽ,നൗഷാദ്TK,സലീം ഇടശ്ശേരി,മുബാറക്ക്,മുജീബ്,ബഷീർ നന്മണ്ട, ജോയ്‌പോൾ, സജീഷ് കൊടുവള്ളി, നൗഫൽ കട്ടൂപ്പാറ , രാജേഷ് മഠത്തിൽ, ഇർഫാൻ പകര,OICC- INCAS യൂത്ത് വിങ്ങ് വൈസ്-പ്രസിഡന്റ് അനീസ് വളപുരം,ജന:സെക്രട്ടറി നെവിൻ കുര്യൻ ട്രഷറർ പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.