- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹയിൽ സംഘടിപ്പിച്ച സാംക്രമിക രോഗങ്ങളും ആരോഗ്യ പരിപാലനവും 'ആരോഗ്യ ക്യാമ്പയിൻ ശ്രദ്ധേയമായി
ദോഹ സനയ്യയിൽ വെച്ചു നടത്തിയ ആരോഗ്യ ക്യാമ്പയിൻ ഖത്തർ : ഖത്തർ ആരോഗ്യ മന്ത്രാലയം, പൊതു ജനങ്ങൾക്കും പ്രെവാസികൾക്കും വേണ്ടി നടത്തിയ ' സാംക്രമിക രോഗങ്ങളും ആരോഗ്യ പരിപാലനവും ' മുൻനിർത്തി ദോഹ സനയ്യയിൽ വെച്ചു നടത്തിയ ആരോഗ്യ ക്യാമ്പയിൻ ജന പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി.ദോഹ ഖത്തറിലെ ഇടുക്കി കോട്ടയം ജില്ലയിൽ നിന്നുള്ള പ്രെവാസികളുടെ സംഘടനയായ ഐകെസാഖ് ( ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സർവീസ് അസോസിയേഷൻ ഖത്തർ ) Medical Wing ന്റെ നേതൃത്വത്തിൽ നൂറോളം വോളന്റീയർമാർ, ഈ ക്യാമ്പയിൻ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനു നിർണായകമായ സാന്നിധ്യമായി.
ആരോഗ്യ ഹെൽപ്ലൈൻ ഉൾപ്പടെ അംഗങ്ങളുടെയും മറ്റു പൊതുജങ്ങളുടെയും ആരോഗ്യ പരിപാലനം മുൻനിർത്തി നിരവധി പരിപാടികളാണ് ഐകെസാഖ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന് പ്രേത്യേകിച്ചു പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി ഐകെസാഖ് നടത്തുന്ന വിവിധ സാമൂഹിക സേവന പ്രെവർത്തനങ്ങൾ മാതൃകപരമാണെന്ന് ഖത്തർ സാംക്രമിക രോഗ ആരോഗ്യ വിഭാഗം അഭിനന്ദിച്ചു.
പരിപാടിക്ക് ജെയ്മോൻ കുര്യാക്കോസ് , Dr.ഉണ്ണികൃഷ്ണൻ കുറൂർ , Dr. റഫീഖ് സുബൈർ , ജിഫിൻ പോൾ , ഷംനാദ് കല്ലാർ എന്നിവർ നേതൃത്വം നൽകി.