ദോഹ : ഖത്തറിലെ പ്രമുഖ പി.ആർ.ഒ സർവ്വീസ് കമ്പനിയായ പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് പി.ആർ.ഒ കമ്പനികൾക്കായി സംഘടിപ്പിച്ച പ്രൊഫഷണൽ  പി.ബി.ജി എഫ്സി ജേതാക്കളായി. 16 ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ഐഡിയൽ എഫ്.സിയെ 4 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

ഫിഫ വേൾഡ് കപ്പ് 2022 ന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംഘടിപ്പിച്ച വാശിയേറിയ മത്സരം സംഘാടക മികവും കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. ഖത്തറിലെ വിവിധ പി.ആർ.ഒ കമ്പനികളിൽ നിന്നായി എച്ച്.എം ടി എഫ്.സി, ക്യൂ മീറ്റ് എഫ്.സി, ഗോൾഡൻ ബെസ്റ്റ്, തവക്കൽ എഫ്.സി, ഗോൾഡൻ എഫ്.സി, ഫാസ് എഫ്.സി, ഐഡിയൽ എഫ്.സി, സ്മാർട്ട് എഫ്.സി, സിൻസിയർ എഫ്.സി, മവാസിം എഫ്.സി, അൽ തായി എഫ്.സി, ടെക്‌മോ എഫ്.സി, ഡയബലൂസ് റോജോസ്, പി.ബി.ജി എഫ്സി, എഫ്.സി ഫാസ്റ്റ് സർവ്വീസസ്, മൻദൂബി എഫ്.സി എന്നീ ടീമുകളാണ് മത്സരിച്ചത്.

പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മൈദർ സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച സോക്കർ ലീഗ് ഉദ്ഘാടനം കെയർ ആൻഡ് ക്യൂയർ ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് ചെയർമാൻ ഇ.പി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ഐ.പി.ബി.സി പ്രസിഡന്റ് ജാഫർ സാദിഖ്, പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലി ഹസ്സൻ തച്ചറക്കൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

പ്രിന്റോൺ സ്‌പോർണർ ചെയ്ത വിന്നേഴ്‌സ് ട്രോഫിയും സഹ്‌റ ബ്യൂട്ടി സലൂൺ സ്‌പോൺസർ ചെയ്ത 2022 റിയാൽ ക്യാഷ് പ്രൈസും സഹ്‌റ ബ്യൂട്ടി സലൂൺ മാനേജിങ് ഡയറക്ടർ ബിജുമോൻ അക്‌ബർ സമ്മാനിച്ചു. ടീ ടൈം സ്‌പോൺസർ ചെയ്ത റണ്ണേഴ്‌സിനുള്ള പ്രൈസ് മണിയും ട്രോഫിയും പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലി ഹസ്സൻ തച്ചറക്കൽ സമ്മാനിച്ചു. പി.ബി.ജി എഫ്സിയിലെ സാദിഖ്് ടൂർണമെന്റിലെ മികച്ച കളിക്കാരനായും സിൻസിയർ എഫ്.സിയിലെ ഷാനവാസ് ടോപ് സ്‌കോററായും പി.ബി.ജി എഫ്സിയുടെ ഷിഹാസ് കമ്മലമുറിയിൽ സൈനുദ്ധീൻ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് ജനറൽ മാനേജർ ഹസൻ അലി പഞ്ചവാനി, പി.എസ്.എൽ ചീഫ് കോഡിനേറ്റർ മുഹമ്മദ് നൈസാം, ഹനീഫ തച്ചറക്കൽ, സിയാഹുറഹ്മാൻ, മൻസൂർ തച്ചറക്കൽ, ശംസുദ്ധീൻ തച്ചറക്കൽ, പി.എസ്.എൽ, കോഡിനേറ്റർമാരായ ഇസ്ഹാഖ്, അഹ്‌സന തുടങ്ങിയവർ നേതൃത്വം നൽകി.