ദോഹ: ആർ.എസ്‌പി ദേശീയ നേതാവും മികച്ച സാമൂഹിക പ്രവർത്തകനുമായിരുന്ന പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന് യുവകലാസാഹിതി ഖത്തറിന്റെ ആദരാജ്ഞലികൾ. ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു. ഇടതുപക്ഷ ആശയങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട ഒരു നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്.