- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സിനസിൽ നെറ്റ് വർക്കിംഗിന് പ്രാധാന്യമേറുന്നു; ഡോ. ലിസി ഷാജഹാൻ
ദോഹ: ബിസിനസിൽ നെറ്റ് വർക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങൾക്ക് ബിസിനസിൽ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും പ്രമുഖ സെലിബ്രിറ്റി കോച്ച് ഡോ. ലിസി ഷാജഹാൻ അഭിപ്രായപ്പെട്ടു. അൽ ഖൂരി സ്‌കൈ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിറാമത് എഡിഷന്റെ ദുബൈ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
സ്മോൾ ആൻഡ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാൽ ധന്യമായ ഡയറക്ടറി ഉപഭോക്താക്കൾക്കും സംരംഭകർക്കും ഒരു പോലെ പ്രയോജനപ്പെടുമെംന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്തോ ഗൾഫ് ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്ന സംരംഭമാകുമിതെന്ന് അവർ പറഞ്ഞു.സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ലൈഫ് വേ ഗ്രൂപ്പ് സിഇഒ. യുമായ അൻസാർ കൊയിലാണ്ടി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ബെല്ലോ ട്രാൻസ്പോർട്ട് മാനേജിങ് ഡയറക്ടർ മുഹമ്മദ് ബഷീർ, ഐ.എ.എസ് വേദിക് അക്കാദമി വൈസ് പ്രസിഡണ്ട് സി.കെ. റാഹേൽ, സാമൂഹ്യ പ്രവർത്തകനായ ഷാജി പുഷ്പാംഗതൻ ,സോനു ഹിറ മെക്കാനിക്കൽ സർവീസസ് മാനേജിങ് ഡയറക്ടർ അരവിന്ദൻ, ഹരിത പുതുമന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രിന്റ്, ഓൺ ലൈൻ, മൊബൈൽ ആപ്ളിക്കേഷൻ എന്നീ മൂന്ന് പ്ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതൽ പുതുമകൾ അവതരിപ്പിക്കുവാൻ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ളസ് സി.ഇ. ഒ.യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.