- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫിഫ വേൾഡ് കപ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുവകലാസാഹിതി ഖത്തർ കുടുംബ സംഗമം നടത്തി
ലോകകപ്പിൽ പങ്കെടുക്കാൻ വേണ്ടി ദോഹയിൽ എത്തിയ സ: കെ. ഇ. ഇസ്മായിൽ, മുഹമ്മദ് ആസിം വെളിമണ്ണ എന്നിവരെ കുടുംബസംഗമത്തിൽ വച്ച് ആദരിച്ചു.തികഞ്ഞ അർജന്റീനയുടെ ഫാനായ മുന്മന്ത്രി കെ ഇ ഇസ്മായിൽ ലോകകപ്പിനു വേണ്ടി ഖത്തർ നടത്തിയ തയ്യാറെടുപ്പിന് അഭിനന്ദിച്ചു. അദ്ദേഹം കുട്ടിക്കാലത്തെ ഫുട്‌ബോൾ ഓർമ്മകൾ പങ്കുവെച്ചും ലോകകപ്പിന്റെ പുത്തൻ അനുഭവങ്ങളും പുതിയ കാഴ്ചകളും അദ്ദേഹം യുവകലാസാഹിതി കുടുംബങ്ങൾക്ക് വേണ്ടി വിവരിച്ചു. ഖത്തർ യുവകലാസാഹിതി യുടെ ആദരം സഖാവ് കെ ഇ ഇസ്മായിലിന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ളയിൽ നൽകി.
കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി കുട്ടികളുടെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫൈനലിൽ എത്തിയ മുഹമ്മദ് ആസിം വെളിമണ്ണക്ക് ഖത്തർ യുവകലാസാഹിതി യുടെ ആദരം സ: കെ ഇ ഇസ്മായിൽ നൽകി. വലിയ മൊട്ടിവേഷൻ സ്പീച്ച് ആണ് അദ്ദേഹം ഖത്തർ യുവകലാസാഹിതി കുടുംബസംഗമത്തിന് നൽകിയത്.
ആശംസകളർപ്പിച്ചുകൊണ്ട് ഐസിസി പ്രസിഡന്റ് ശ്രീ ബാബുരാജ്, കോ ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, യുവകലാസാഹിതി സെക്രട്ടറി രാകേഷ് എന്നിവർ സംസാരിച്ചു. കൺവീനർ മഹേഷ് മോഹൻ നന്ദി അറിയിച്ചു.