- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
'2022 ഫിഫ വേൾഡ്കപ്പ് ട്രോഫി' യുമായി പുനലൂർ ഐക്കരക്കോണം സ്വദേശികൾ
ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിൽ ഒന്നായ 2022 ഫിഫ വേൾഡ് കപ്പ് ട്രോഫിക്കു സമീപം നിന്നുള്ള ഫോട്ടോയുമായി പുനലൂർ ഐക്കരക്കോണം സ്വദേശികൾ.
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഡോ. എൻ. പ്രഭിരാജും കുടുംബവും,കമ്പനിയിലെ മറ്റ് ഡയറക്ട്‌ടേഴ്സും, ജീവനക്കാരും കളി കാണാനായി ഖത്തറിൽ എത്തിയപ്പോഴാണ് ഈ അവസരം ലഭിച്ചത്.
ഫുട്‌ബോൾ മത്സരം കാണാൻ നിരവധി മലയാളികൾ പോകാറുണ്ടെങ്കിലും വേൾഡ് കപ്പ് ട്രോഫിയുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കാനുള്ള അസുലഭാവസരം ലഭിക്കുക എന്നത് അപൂർവമാണ് . പോർച്ചുഗൽ - സ്വിറ്റ്‌സർലൻഡ് മത്സരം കാണാൻ പോയപ്പോഴാണ് സ്വപ്ന സമാനമായ ഇത്തരമൊരു അനുഭവമുണ്ടായത്. സ്ഥാപനത്തിന്റെ ഒരു ഉപഭോക്താവ് മുഖേന കൈവന്ന ആ നിമിഷം അങ്ങേയറ്റം അഭിമാനവും ആവേശവും നിറഞ്ഞതായിരുന്നു എന്ന് ഡോ. എൻ പ്രഭിരാജും സുഹൃത്തുക്കളും പറഞ്ഞു.
Next Story