- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ ടെക് ചാരിറ്റി എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ.എ.വി. അനൂപ് നറുക്കെടുത്തു
ദോഹ. കമ്പനിയിലെ മുഴുവൻ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തർ ടെക് നടത്തുന്ന ചാരിറ്റിയുടെ പ്രതിമാസ നറുക്കെടുപ്പ് എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ.എ.വി. അനൂപ് നിർവഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അർഹരായ രണ്ട് പേർക്കാണ് ഓരോ മാസവും ചാരിറ്റി തുക നൽകുക.
ബിനു തോമസിനാണ് ഇത്തവണ നറുക്ക് വീണത്. ചാരിറ്റി തുക ഡോ. അനൂപ് ബിനു തോമസിന് കൈമാറി. ബിനു തോമസിന്റെ പഞ്ചായത്തിൽ അർഹരായ രണ്ട് പേർക്ക് ഈ തുക കൈമാറും.
ഖത്തർ ടെക് ചാരിറ്റിയുടെ കോർഡിനേറ്ററായിരുന്ന ബേസിൽ ബാബുവിന്റെ നാട്ടിലെ രണ്ടു പേർക്കും ഈ മാസം ചാരിറ്റി തുക നൽകും.
2021 ജൂലൈ മാസം ആരംഭിച്ച ഖത്തർ ടെക് ചാരിറ്റിയുടെ പതിനെട്ടാമത് നറുക്കെടുപ്പാണ് ഡോ. അനൂപ് നിർവഹിച്ചത്.
എ.വി.എ. ഗ്രൂപ്പ് ഡയറക്ടർ വിവേക് വേണുഗോപാൽ, ഡോ. പ്രശാന്ത് ഗിരീഷ് എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
ഖത്തർ ടെക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, മുൻ പ്രസിഡണ്ട് എ.പി. മണി കണ്ഠൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ആക്ടിങ് പ്രസിഡണ്ട് വിനോദ് നായർ, കെ.ബി.എഫ്. പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഇന്ത്യൻ മീഡിയ ഫോറം ട്രഷറർ ഷഫീഖ് അറക്കൽ , കിച്ചൺ ക്രാഫ്റ്റ് മാനേജിങ് ഡയറക്ടർ ഷാജി ചാക്കോ, അൽ മആരിഫ്് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഡോ. വിവിഷ്, അഡിഡാസ് മാനേജർ ബെസ് ലിൻ സാജു, റേഡിയോ സുനോ പ്രാഗ്രാം ഹെഡ് ആർ. ജെ. അപ്പുണ്ണി, വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രസിഡണ്ട് സുരേഷ് കരിയാട്, മീഡിയ പ്‌ളസ് സി.ഇ. ഒ ഡോ. അമാനുല്ല വടക്കാങ്ങര, സിനിമ നിർമ്മാതാവ് സെനിത് കേളോത്ത്, അഭിനവ് മണികണ്ഠൻ, നിഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ സ്വാഗതവും ഓപറേഷൻസ് മാനേജർ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.