- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിന് ഗിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
ദോഹ: പ്രവാസി പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിനെ ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (ഗിഫ) 2022 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് തെരഞ്ഞെടുത്തതായി ചെയർമാൻ ഡോ. ശുക്കൂർ കിനാലൂരും സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപയും ഗിഫയുടെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയാരുന്ന ഡോ. അഹ്മദിന്റെ പ്രവർത്തനങ്ങൾ വിശിഷ്യ പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങൾ ശ്‌ളാഘനീയമാണെന്ന് ഗിഫ അവാർഡ് നിർണയ കമ്മറ്റി വിലയിരുത്തി. ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹമ്മദ് പുരാതന പത്രപ്രവർത്തക കുടുംബാംഗമാണ്. 30 വർഷം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യയിലാദ്യമായി 1988 ൽ പ്രവാസി സംഘടനക്കു രൂപം നൽകുകയും പ്രവാസികൾക്കു സംഘടിതാ ബോധം പകരാൻ പരിശ്രമിക്കുകയും ചെയ്തു.
1996 ൽ കേരളത്തിൽ നോർക്കാവകുപ്പും 2002 ൽ കേന്ദ്ര സർക്കാരിൽ വകുപ്പും രൂപീകരിക്കുന്നതിന് പിന്നിൽ എസ്. അഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം കഴിഞ്ഞ 20 വർഷവും കേരളത്തിൽ തുടർച്ചയായി നടക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് .
ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും പ്രവാസി ബന്ധു നാമകരണപത്രിക സ്വീകരിച്ച അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് തപാൽ വകുപ്പ് സപ്തതി സ്റ്റാമ്പ് ഫോട്ടോ ആലേഖനം ചെയ്ത് പുറത്തിറക്കി.
കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.ദേശീയവും അന്തർ ദേശീയവുമായ 200 ൽ പരം പുരസ്‌ക്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ സാമൂഹ്യ രംഗങ്ങളിലെ സേവന അംഗീകാരമായി ഹോണറ റി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.
17 വർഷമായി ഇന്ത്യയിലെ ആദ്യ പ്രവാസി മുഖപത്രമായ പ്രവാസി ഭാരതി നടത്തി വരുന്നു. നാടക നടൻ , ചലച്ചിത്ര നിർമ്മാതാവ്, പത്രപ്രവർത്തകൻ പ്രസംഗകൻ എന്നിവക്ക് പുറമേ കനൽ ചില്ലകൾ എന്ന പുസ്തകത്തിന്റെ ഗ്രന്ഥ കർത്താവ് കൂടിയാണ് ഡോ. അഹ് മദ്