- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള പദ്ധതി ചെറുത്ത് തോല്പിക്കണം - കൾച്ചറൽ ഫോറം
ദോഹ : കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ ഉൾപ്പെടുത്തി കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള പദ്ധതി ചെറുത്ത് തോല്പിക്കണമെന്നു കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .ഇന്ത്യയിൽ കേന്ദ്ര സർകാറിനു ഏറ്റവും അധിക വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ വിമാനത്താവളം . കോർപറേറ്റുകൾക്കു കോടികൾ എഴുതിത്ത്തള്ളുകയും നികുതി ഇളവ് നൽകുകയും ചെയ്യുന്ന സർക്കാർ കിട്ടിയ കാശിന് പൊതുമേഖലാ സ്ഥാപങ്ങൾ വിൽക്കുക എന്നത് ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ് . ഇതിലൂടെ കോർപറേറ്റുകളെ കയ്യിലെടുക്കുകയാണ് .
സാധാരണക്കാർ ഉൾപ്പെടെ സമൂഹത്തിലെ നിരവധി ആളുകൾ സ്ഥലം ഉൾപ്പെടെ വിട്ടു നൽകിയാണ് കരിപ്പൂർ എയർപോർട്ട് സ്ഥാപിച്ചത് . വികസനത്തിന്റെ പേരിൽ നിരവധിയാളുകൾക്കു വീണ്ടും ഭൂമി നഷ്ട്ടമായി . ഇപ്പൊൾ ഇത് സ്വകാര്യ കുത്തകൾക്ക് വിൽക്കാനുള്ള തീരുമാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ് . ഇന്ത്യയിൽ നിന്നും നീരവ് മോദിയും , വിജയ് മല്യയും ഉൾപ്പെടെ കുത്തകൾ കടത്തി കൊണ്ട് പോയ പണം തിരിച്ചുപിടിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നുവെങ്കിൽ ഇത്ര അധാര്മികമായി ജനകീയ സ്ഥാപങ്ങൾ വില്പന നടത്തുന്നതിൽ നിന്നും കേന്ദ്രസർക്കാരിന് മാറിനിൽക്കാമായിരുന്നുവെന്നും കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു . ആരിഫ് വടകര പ്രമേയം അവതരിപ്പിച്ചു . അഫ്‌സൽ ചേന്നമംഗലൂർ , അഡ്വ . ഇക്‌ബാൽ , സകീന അബ്ദുല്ല , ഡോ : നൗഷാദ് കുറ്റ്യാടി , മഖ്ബൂൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു .