- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും വളണ്ടിയർമാരെ ആദരിക്കലും സംഘടിപ്പിച്ചു
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാക്കമറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ലോകകപ്പിൽ വളണ്ടിയർ സേവനമനുഷ്ടിച്ച കോഴിക്കോട് ജില്ലക്കാരായ വളണ്ടിയർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു. പ്രവചന മത്സരത്തിൽ ശെരിയായ ഉത്തരം നൽകിയവരുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ് 6 വിജയികളെ തെരഞ്ഞെടുത്തത്.
ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ നാട്ടിൽ നിന്നെത്തിയ സ്പോർട്സ് ജേർണലിസ്റ്റും മാധ്യമം ന്യൂസ് എഡിറ്ററുമായ എൻ.എസ് നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാറ്റങ്ങളുടെ ലോകകപ്പിനാണ് ഖത്തർ സാക്ഷ്യം വഹിച്ചതെന്നും മികച്ച കളികൾ കാഴ്ചവച്ച ടീമിനോടൊപ്പം മത്സരത്തിന് വേദി ഒരുക്കിയ ഖത്തറും ഫുട്‌ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചതായും അദ്ദേഹം പറഞ്ഞു. സ്വദേശികളും ഇന്ത്യക്കാരുൾപ്പടെയുള്ള പ്രവാസി സമൂഹവും ലോകകപ്പിന്റെ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചത്. എല്ലാം എതിർ പ്രചാരണങ്ങളെയും പ്രതിരോധിച്ച് ഒരു രാജ്യം എടുത്ത തീരുമാനം എങ്ങനെ ഭംഗിയായി നടപ്പാക്കാം എന്ന് ലോകത്തിന് കണിച്ചു കൊടുക്കാൻ ഖത്തറിന് സാധിച്ചതയും അദ്ദേഹം പറഞ്ഞു
ഫിഫ അതിഥിയായി ദോഹയിലെത്തിയ എത്തിയ ഫ്രീസ്‌റ്റൈൽ പ്രതിഭ ഹാദിയ ഹക്കീമിനെ ചടങ്ങിൽ ആദരിച്ചു.
കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ഹാദിയ ഹകീം എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ട്രഷറർ അബ്ദുൽ ഗഫൂർ, ജില്ലാ ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, വൈസ് പ്രസിഡണ്ടുമാരായ അഡ്വ. ഇഖ്ബാൽ , സക്കീന അബ്ദുല്ല, ഡോ. നൗഷാദ് കുറ്റ്യാടി, അഫ്‌സൽ ചേന്ദമംഗല്ലൂർ, ട്രഷറർ അംജദ് കൊടുവള്ളി, എൻ.എസ് നിസാർ, ഹാദിയ ഹക്കീം എന്നിവർ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നൽകി.
കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, യാസർ ടി.കെ, ഹാരിസ് പുതുക്കൂൽ, റാസിഖ് എൻ, ജില്ലാക്കമ്മറ്റിയംഗങ്ങളായ ആരിഫ് വടകര, സൈനുദ്ദീൻ നാദാപുരം, റബീഹ് സമാൻ, നജ്മൽ പാറക്കടവ്, ഉമർ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ടുമാരായ ഷരീഫ് കെ.ടി, അസ്ലം വടകര തുടങ്ങിയവർ വളണ്ടിയർമാർക്കുള്ള ഉപഹാര സമർപ്പണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഇക്‌ബാൽ സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ മുഹ്‌സിൻ ഓമശ്ശേരി നന്ദിയും പറഞ്ഞു.