- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
വയനാട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് അലൂമിനി ഖത്തർ ലോകകപ്പ് വിജയകരമായി നടത്തിയ ഖത്തർ ഗവണ്മെന്റിനു അഭിവാദ്യമർപ്പിച്ച് കുടുംബസംഗമവും, വിവിധ മൽസരങ്ങളൂം സംഘടിപ്പിച്ചു
ദോഹ: ഫിഫ ലോകകപ്പ് '22 വിജയകരമായി നടത്തിയ ഖത്തർ ഗവണ്മെന്റിന്റെയും, അമീർ HH ഷൈഖ് തമീം ബിൻ ഹമദ് അൽതാനിക്കും അഭിവാദ്യം അർപ്പിച്ച് കൊണ്ട് മുന്തസ പാർക്കിൽ ഒരുമിച്ച് കൂടി. ചരിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന കുറ്റമറ്റ രീതിയിൽ ലോകകപ്പ് സംഘടിപ്പിച്ച ഖത്തർ ഗവണ്മെന്റിന്റെ നിശ്ചയദാർഢ്യം ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നു വന്ന എതിർപ്പുകളും, സംശയങ്ങളും നിരർത്ഥകമാണെന്ന് തെളിയിക്കുന്ന രീതിയിൽ വിമർശകരെ വായടപ്പിക്കുന്ന ലോകകപ്പായിരുന്നു ഖത്തറിൽ അരങ്ങേറിയത്. മലയാളി സമൂഹത്തിന്റെ സാന്നിധ്യം നടത്തിപ്പിലും, വളണ്ടിയറിങ്ങിലും, സ്റ്റേഡിയത്തിലും ഏറ്റവും കൂടുതൽ പ്രകടമായ ടൂർണമെന്റ് എന്ന രീതിയിൽ ഈ ലോകകപ്പിന്റെ വിജയത്തിൽ മലയാളികളുടെ പങ്ക് നിസ്തുലമായിരുന്നു. വിക്യു അലൂമിനിയിലെ നിരവധി പേരാണു ഈ ലോകകപ്പ് വിജയത്തിന്റെ നിർണ്ണായകമായ പങ്ക് നിർവഹിച്ചത്.
വിക്യു പ്രസിഡണ്ട് വിനീത് കെ എസ് യോഗം ഉൽഘാടനം നിർവഹിച്ചു. ഇ എഫ് മെംബർ ഷാഹിദ് വിപി സ്വാഗതവും, ജനറൽ സെക്രട്ടറി ശംനാസ് നന്ദിയും ആശംസിച്ചു. ഇ എഫ് സ്പോർട്സ് സെക്രട്ടറി സാക്കിർ ഷാ, അനീഷ് വി കെ, നിഷ കാഷിഫ്, ഷാദിയ സലീക്, അൻസീർ, ഫസൽ, ബിജുലാൽ, രതീഷ് ഗോപി, ജഷീർ കെ വി, സലീക്, കാഷിഫ്, ബാസിത്, സാജൻ പോൾ, യൂനുസ് കുഞ്ഞു, ഫയാസ് ഒകെ എന്നിവർ ആശംസ നേർന്ന് പ്രസംഗിച്ചു.
കുട്ടികൾക്കായുള്ള വിവിധ മൽസരങ്ങൾ അരങ്ങേറി. മൽസര വിജയികൾക്ക് അർജന്റീന ഫാൻസ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയകരമായി ലോകകപ്പ് പൂർത്തിയായ സന്തൊഷം പങ്ക് വെച്ച് അർജന്റീന ഫാൻസിന്റെയും, ബ്രസീൽ ഫാൻസിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇ എഫിന്റെ നേതൃത്വത്തിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച വിക്യൂ വനിത അംഗങ്ങളെ യോഗത്തിൽ ആദരിച്ചു.