- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം ലോകകപ്പ് സുവനീർ കവർ പ്രകാശനം ചെയ്തു
ദോഹ: 2022 ഫിഫ ലോകകപ്പ് സംഘാടനത്തിൽ ഖത്തർ പുലർത്തിയ മികവും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിച്ച മൂല്യങ്ങളും, ലോകകപ്പിലെ പ്രധാന സംഭവങ്ങളും നാഴികക്കല്ലുകളും പ്രമേയമാക്കിക്കൊണ്ട് യൂത്ത് ഫോറം ഖത്തർ പുറത്തിറക്കുന്ന 'ബിഷ്ത്' സുവനീർ മാഗസിൻ കവർ പ്രകാശനം ചെയ്തു.
ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ മികച്ച ഒരു ഓർമപ്പതിപ്പ് എന്ന രീതിയിൽ ഖത്തറിലെ മലയാളികൾക്കിടയിൽ സുവനീർ വായനക്കായി സമർപ്പിക്കുകയാണ് ലക്ഷ്യം.
ലോകകപ്പ് മുന്നിൽ കണ്ടുള്ള വികസന മാതൃകകൾ, രാഷ്ട്രീയ നിലപാടുകൾ, വിവാദങ്ങൾ, സാംസ്‌കാരിക കൈമാറ്റങ്ങൾ, പ്രവാസികളുടെ പങ്കാളിത്തം എന്നിവയെല്ലാം സുവനീർ മാഗസിനിൽ വിഷയമാകും.യൂത്ത് ഫോറം ഖത്തർ ആസ്ഥാനത്ത് നടന്ന കവർ പ്രകാശന ചടങ്ങിൽ കേന്ദ്ര പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടി, വൈസ് പ്രസിഡന്റുമാരായ അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, കേന്ദ്ര സമിതി അംഗങ്ങളായ സുഹൈൽ, ഹബീബ് റഹ്മാൻ, ആദിൽ ഒ.പി എന്നിവർ പങ്കെടുത്തു.