ദോഹ. സൗദി അറേബ്യയുടെ ബജറ്റ് കരിയറായ ഫ്ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു.ബി റിങ് റോഡിൽ ഫരീജ് അബ്ദുൽ അസീസിൽ ആര്യാസ് റസ്റ്റോറന്റിന് എതിർവശമായാണ് ഓഫീസ് തുറന്നത്.

ഫ്ളൈ നാസ് ഇന്റർനാഷണൽ സെയിൽസ് വൈസ് പ്രസിഡന്റ് അബ്ദുല്ല സുലൈമാൻ അൽ ഈദി, സീനിയർ പ്ലാനിങ് & ബൈലാട്ടറൽ എഗ്രിമെന്റ് മാനേജർ അബ്ദുല്ല മൻസൂർ അൽ മൂസ, അൽറഈസ് ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് അൽറഈസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഫിഫ 2022 ലോകകപ്പ് ഖത്തർ സമയത്താണ് ഫ്ളൈ നാസ് ദോഹാ സർവീസ് ആരംഭിച്ചതെന്നും പ്രതികരണം ആശാവഹമാണെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച അബ്ദുല്ല സുലൈമാൻ അൽ ഈദി പറഞ്ഞു.

ഫ്ളൈ നാസ് സീനിയർ സ്ട്രാറ്റജിക്ക് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷൻ സീനിയർ മാനേജർ ഫഹദ് അൽഖഹ്ത്താണി, ഗൾഫ് ആൻഡ് മിഡിലീസ്റ്റ് റീജിയണൽ മാനേജർ സയ്യിദ് മസ്ഹറുദ്ദീൻ എന്നിവർ സംബന്ധിച്ചു.

ഫ്ളൈ നാസ് ഖത്തർ ജി.എസ്. എ എവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത്, ഫ്ളൈ നാസ് ഖത്തർ മാനേജർ അലി ആനക്കയം എന്നിവർ നേതൃത്വം നൽകി.

ഖത്തറിലെ ട്രാവൽസ് & ടൂറിസം മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഖത്തറിൽ നിന്നും സൗദി അറേബ്യയിലേക്ക് സർവീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയർലൈൻ ആണ് ഫ്ളൈ നാസ്.