പ്രവാസികൾക്ക് നോർക്ക റൂട്ട്‌സ് വഴി നൽകി വരുന്ന വിവ്ധ സേവനങ്ങൾക്ജി എസ് ടി ഏർപ്പെടുത്തിയത്നടപടി പിൻ വലിക്കണമെന്ന് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സർക്കാർ സേവങ്ങൾക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ് പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ്‌സ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി തുടങ്ങിയവയ്ക്ക് 18 ശതമാനം നിരക്ക് വർദ്ദിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

നിലവിലെ 315 രൂപയിൽ നിന്ന് ഫെബ്രുഒന്ന് മുതൽ 372 രുപ യായാണ് നിരക്ക് വർദ്ധിപ്പിച്ചത് ഇത് സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളിൽ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് അധിക ബാധ്യത അടിച്ചേല്പിക്കുന്നതാണ് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടിഈ നീക്കത്തിൽ നിന്നും സർക്കാറുകൾപിന്മാറണം. നിലവിൽ ആകർഷണീയത കുറഞ്ഞ വിവിധ പദ്ധതികളിൽ ഗൾഫ് നാടുകളിലെ സന്നദ്ധ സംഘടനകളുടെ നിരന്തരബോധവത്കരണത്തിലൂടെയാണ് പ്രവാസികൾ അംഗങ്ങളാവുന്നത് എന്നിരിക്കെ നിരക്ക് വർദ്ധന ആളുകളെ പദ്ധതികളിൽ നിന്ന് അകറ്റുകയും പ്രവാസി ക്ഷേമത്തിനായി മാറ്റി വെക്കുന്ന തുക അർഹരായവർക്ക് കിട്ടാതായി പോകുന്ന അവസ്ഥയിലേക്ക് പോകുമെന്നും കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറിമാരായ മജീദ് അലി, താസീൻ അമീൻ തുടങ്ങിയവർ സംസാരിച്ചു.