- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫ്ളൈ നാസ് ഖത്തർ ലോഞ്ചിങ് ശ്രദ്ധേയമായി
ദോഹ. സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയിൽ സർവീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയർലൈൻ ആയ ഫ്‌ളൈ നാസ് ഖത്തർ ലോഞ്ചിങ് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി .
ഷർഖ് വില്ലേജ് ആൻഡ് സ്പായിൽ നടന്ന ചടങ്ങിൽ ഖത്തറിലെ സിവിൽ ഏവിയേഷൻ വകുപ്പ്, ഖത്തർ ടൂറിസം, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയവയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി ട്രാവൽ ആൻഡ് ടൂറിസം പ്രൊഫഷണലുകളും പങ്കെടുത്തു. ഖത്തറിലെ സൗദി അംബാസഡർ, പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സഊദ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ചടങ്ങിൽ സംസാരിച്ച ഫ്‌ളൈ നാസ് ഇന്റർനാഷണൽ സെയിൽസ് വൈസ് പ്രസിഡന്റ് അബ്ദുൽ ഇലാഹ് സുലൈമാൻ അൽ ഈദി ഫ്ളൈ നാസ് പിന്നിട്ട വഴികളിലേക്ക് വെളിച്ചം വീശി.
ഫ്‌ളൈ നാസ് കഴിഞ്ഞ നവംബറിൽ റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ദോഹയിലേക്ക് ദിവസേന 6 വിമാനങ്ങൾ എന്ന തോതിൽ സർവ്വീസ് ആരംഭിച്ചു, ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് 2022 ന് അതിഥികൾക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകിയ സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
16 ലക്ഷ്യസ്ഥാനങ്ങളും 30 റൂട്ടുകളും സമാരംഭിച്ചതിന് പുറമേ, 2022-ൽ ഫ്‌ളൈനാസ് പ്രവർത്തനത്തിലും പ്രകടനത്തിലും ഇരട്ട വാർഷിക വളർച്ച രേഖപ്പെടുത്തി, യാത്രക്കാരുടെ എണ്ണം 91% വർദ്ധിച്ച് 8.7 ദശലക്ഷമായും, വിമാനങ്ങൾ 45% വർധിച്ച് 43 വിമാനങ്ങളായും സീറ്റ് കപ്പാസിറ്റി 46% വർധിച്ച് 66,000 ആയും ഉയർന്നു. 2022-ൽ തുടർച്ചയായി അഞ്ചാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയർലൈൻ എന്ന സ്‌കൈട്രാക്‌സ് ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അവാർഡുകളോടെ ഫ്ളൈ നാസിന്റെ വിജയം അംഗീകരിക്കപ്പെട്ടതായി അബ്ദുൽ ഇലാഹ് സുലൈമാൻ അൽ ഈദി പറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 10 എയർലൈനുകളിൽ സ്‌കൈട്രാക്‌സിന്റെ പട്ടികയിലും ഫ്ളൈ നാസ് ഇടംനേടിയതായി അദ്ദേഹം പറഞ്ഞു. 2030 ഓടെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളും 330 ദശലക്ഷം യാത്രക്കാരുമെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ വേൾഡ് ട്രാവൽ അവാർഡിൽ നിന്ന് തുടർച്ചയായ എട്ടാം വർഷവും മിഡിൽ ഈസ്റ്റിലെ മികച്ച ചെലവ് കുറഞ്ഞ എയർലൈൻ അവാർഡ് ഫ്ളൈ നാസ് നേടി.ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈൻ അസോസിയേഷനുകളിലൊന്നായ ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനായ അപെക്സിന്റെ വിലയിരുത്തൽ പ്രകാരം ലോകത്തിലെ ചെലവ് കുറഞ്ഞ എയർലൈനുകളുടെ ഏറ്റവും ഉയർന്ന വിഭാഗമായ ഫോർ-സ്റ്റാർ വിഭാഗത്തിലാണ് ഫ്ളൈ നാസ് സ്ഥാനം പിടിച്ചത്. അതിൽ വിവിധ വിഭാഗങ്ങളിലായി 600 എയർലൈനുകൾ ഉൾപ്പെടുന്നു.
ഫ്‌ളൈ നാസ് സീനിയർ സ്ട്രാറ്റജിക്ക് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷൻ സീനിയർ മാനേജർ ഫഹദ് അൽ ഖഹ്താനി, ഗൾഫ് ആൻഡ് മിഡിലീസ്റ്റ് റീജിയണൽ മാനേജർ സയ്യിദ് മസ്ഹറുദ്ദീൻ , അൽ റയീസ് ഗ്രൂപ്പ് ചെയർമാൻ അഹ് മദ് അൽ റയീസ് , ഫ്‌ളൈ നാസ് ഖത്തർ ജി.എസ്. എ എവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത്, ഫ്‌ളൈ നാസ് ഖത്തർ മാനേജർ അലി ആനക്കയം എന്നിവർ നേതൃത്വം നൽകി.