ദോഹ. ഖത്തറിലെ മാപ്പിള പാട്ടാസ്വാദകർക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേർന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്‌സ് ദെൽവാൻ ഗ്രൂപ്പ് ഇശൽ നിലാവ് സീസൺ 2 ബ്രോട്ട് യു ബൈ അൽ മവാസിം ട്രാൻസ് ലേ ഷൻസ് ഫ്‌ളയർ റിലീസ് ചെയ്തു .റേഡിയോ സുനോ സ്റ്റുഡിയോവിൽ നടന്ന ചടങ്ങിൽ റേഡിയോ ഫൗണ്ടർമാരും മാനേജിങ് ഡയറക്ടർമാരുമായ അമീറലി, കൃഷ്ണകുമാർ എന്നിവർ ചേർന്ന്  ഷഫീഖ് മൗലക്കിരിയത്തിന് നൽകിയാണ് ഫ്‌ളയർ പ്രകാശനം ചെയ്തത്.

അൽ മവാസിം ട്രാൻസ് ലേ ഷൻസ് മാനേജിങ് ഡയറക്ടർ ഷഫീഖ് ഹുദവി, ട്രാവൽ പാർട്ണർ ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത്, റസ്റ്റോറന്റ് പാർട്ണർമാരായ ഇന്ത്യൻ കോഫീ ഹൗസ് മാനേജർ അനീഷ് മോൻ, ഓപറേഷൻസ് മാനേജർ നാരായണൻ, റാഗ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അസ് ലം, സ്റ്റുഡിയോ 8 മാനേജിങ് ഡയറക്ടർ മഹേശ് താഴെപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ആർ.ജെ. നിസയും ആർ.ജെ. ആശിയയുമായിരുന്നു പരിപാടിയുടെ അവതാരകർ. മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകൻ ആദിൽ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ, നിശീത , മൈഥിലി എന്നിവർ പങ്കെടുക്കും. ഇശൽ നിലാവിന്റെ സൗജന്യ എൻട്രി പാസുകൾക്ക് 44324853 എന്ന നമ്പറിൽ ബന്ധപ്പെടാം.=