ദോഹ:ഖത്തറിലെ മാപ്പിള പാട്ടാസ്വാദകർക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേർന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്സ് ദെൽവാൻ ഗ്രൂപ്പ് ഇശൽ നിലാവ് സീസൺ 2 ബ്രോട്ട് യു ബൈ അൽ മവാസിം ട്രാൻസ് ലേ ഷൻസ് ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകളാകും ഇശൽ നിലാവിന്റെ സവിശേഷത. മാപ്പിളപ്പാട്ടിന് മഹത്തായ സംഭാവന നൽകിയ അനശ്വര പ്രതിഭകളായിരുന്ന എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, വി എം .കുട്ടി എന്നിവരുടെ തെരഞ്ഞെടുത്ത പാട്ടുകൾ കോർത്തിണക്കിയ മെഡലിയും ഇശൽ നിലാവിന് മാറ്റു കൂട്ടും.

പ്രമുഖ ഗായകൻ ആദിൽ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ, നിശീത , മൈഥിലി എന്നിവർ പങ്കെടുക്കും.ഇന്ത്യൻ കോഫി ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ദെൽവാൻ ഗ്രൂപ്പ് ഖത്തർ ജനറൽ മാനേജർ ഫുളൈൽ പറമ്പത്ത്, എച്ച്.ആർ.മാനേജർ നവീൻ കുമാർ, അൽ മവാസിം ട്രാൻസ് ലേ ഷൻസ് മാനേജിങ് ഡയറക്ടർ ഷഫീഖ് ഹുദവി, അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.വി.വി. ഹംസ, ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് സിഇഒ. നിൽഷാദ് നാസർ, മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആർ.ജെ. അപ്പുണ്ണി എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ എൻട്രി പാസ് ദെൽവാൻ ഗ്രൂപ്പ് ഖത്തർ ജനറൽ മാനേജർ ഫുളൈൽ പറമ്പത്ത് അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.വി.വി. ഹംസക്ക് നൽകി പ്രകാശനം ചെയ്തു

ഇശൽ നിലാവിന്റെ സൗജന്യ എൻട്രി പാസുകൾക്ക് 44324853 എന്ന നമ്പറിൽ ബന്ധപ്പെടാം.