ത്തറിലെ മുതിർന്ന സംരംഭകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ ഡോ. എം. പി. ഷാഫി ഹാജിക്ക് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് . പ്രവാസ ലോകത്തെ 6 പതിറ്റാണ്ട് കാലത്തെ ധന്യമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് യു.ആർഎഫ്. സിഇഒ. ഡോ. സൗദീപ് ചാറ്റർജിയനും ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫും അറിയിച്ചു.

ഒരു മികച്ച സംരംഭകൻ എന്ന നിലയിലും മാതൃകാപരമായ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വമെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്ന് അവാർഡ് നിർണയ കമ്മറ്റി വിലയിരുത്തി. മാർച്ച് 12 ന് ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.