- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അൽ ബത്വൽ സ്പോർട്സ് കാർണിവൽ: വക്‌റ - ഹിലാൽ സംയുക്ത ജേതാക്കൾ
ദോഹ: ഖത്തർ കായിക ദിനത്തോട് അനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച അൽ ബത്വർ ഇന്റർസോൺ കായിക മേളയിൽ വക്‌റ, ഹിലാൽ സോണുകൾ സംയുക്ത ജേതാക്കളായി. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആരംഭിച്ച കായിക മത്സരങ്ങളുടെ സമാപന പോരാട്ടങ്ങൾ ദേശീയ കായിക ദിനത്തിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ അരങ്ങേറി.
വിവിധങ്ങളായ ട്രാക്ക് & ഫീൽഡ് മത്സരങ്ങൾക്ക് പുറമേ ചെസ്സ് ,ഫുട്ബാൾ ,ബാഡ്മിന്റൺ, ക്രിക്കറ്റ് , പഞ്ച ഗുസ്തി, വടംവലി , മത്സരങ്ങളിലായി മുന്നൂറോളം കായികതാരങ്ങൾ മത്സരത്തിന്റെ ഭാഗമായി. കാംബ്രിഡ്ജ് സ്‌കൂളിൽ നടന്ന ബാഡ്മിന്റണിൽ വക്ര സോണും ,ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ ഹിലാൽ സോണും തുമാമ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റിൽ വക്ര സോണും ജേതാക്കളായി. വാശിയേറിയ വടം വലി മത്സരത്തിൽ വക്‌റ സോണിനെ പരാജയപ്പെടുത്തി ഹിലാൽ കപ്പുയർത്തി.
അൽ ബത്വൽ കായിക മേളയിൽ അറുപത് പോയിന്റ് നേടിയാണ് വക്‌റ, ഹിലാൽ സോണുകൾ സംയുക്ത ജേതാക്കളായത്. 47 പോയിന്റ് നേടി മദീന ഖലീഫ സോൺ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ, ഭാരവാഹികളായ അബ്‌സൽ അബ്ദുട്ടി, അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, ഹബീബ് റഹ്മാൻ, സുഹൈൽ എന്നിവർ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. മേളയോട് അനുബന്ധിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സംഘാടക സമിതി അംഗങ്ങളായ മുഅമിൻ, മുഹമ്മദ് ഇസ്ഹാഖ് , നജീബ് താരി, ഷിബിലുറഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കായിക ദിനാഘോഷത്തിലൂടെ ഖത്തർ ലക്ഷ്യം വെക്കുന്ന ഫലങ്ങൾ പ്രവാസി യുവാക്കളിലും ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.